മുന്‍കരുതലുമായി തമിഴ്‌നാട്... മധുരയില്‍ വാക്സിന്‍ സ്വീകരിക്കാത്തവരെ മാളുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കളക്ടര്‍

രാജ്യത്ത് രണ്ടുപേര്‍ക്ക് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തമിഴ്നാട്ടിലും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നു. മധുരയില്‍ വാക്സിന്‍ സ്വീകരിക്കാത്തവരെ മാളുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കളക്ടര്‍
അടുത്ത ആഴ്ചമുതലാണ് നിയന്ത്രണം നടപ്പിലാക്കുന്നത്. കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിക്കാന്‍ ആളുകള്‍ക്ക് ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം അനുസരിക്കാത്തവരെ ഹോട്ടല്‍, ഷോപ്പിംഗ് കോംപ്ലക്സ്, മാള്‍ പോലെയുള്ള പൊതുസ്ഥലങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് കളക്ടര്‍ അനീഷ് ശേഖര്‍ പറഞ്ഞു.
രണ്ട് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രമേ കര്‍ണാടകയില്‍ മാളുകള്‍, തിയറ്ററുകള്‍, സിനിമാ ഹാളുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ പ്രവേശനമുള്ളൂ.
"
https://www.facebook.com/Malayalivartha