ജനങ്ങളുടെ അവകാശമായ സേവനം നിഷേധിക്കരുത്... സര്‍ക്കാര്‍ ഓഫീസുകളില്‍ ജനങ്ങളെ വലയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

സര്‍ക്കാര്‍ ഓഫീസുകളില്‍ ജനങ്ങളെ വലയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി ഇല്ലാത്ത നാടാണ് നമ്മള്‍ക്ക് ആവശ്യമെന്നും ജനങ്ങള്‍ സമീപിക്കുമ്പോള്‍ ആരോഗ്യകരമായ സമീപനമുണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ പ്രയാസപ്പെടുത്താനല്ല കസേരയിലിരിക്കേണ്ടത്. ജനങ്ങളുടെ അവകാശമായ സേവനം നിഷേധിക്കരുത്. ആവശ്യങ്ങളുമായി വരുന്നവര്‍ക്ക് ചില ഉദ്യോഗസ്ഥര്‍ വാതില്‍ തുറക്കുന്നില്ല.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവര്‍ക്കുള്ള താമസം എവിടെയാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി .
https://www.facebook.com/Malayalivartha