ഒരു രക്തസാക്ഷിയെ വേണം; പിണറായി കണ്ണുരുട്ടി; മലക്കം മറിഞ്ഞ് പോലീസ്; സന്ദീപിനെ കൊന്നത് ബിജെപി പ്രവർത്തകർ

സന്ദീപ് വധ കേസിൽ നിലപാട് മാറ്റി പോലീസ്. സി.പി.എമ്മിന് ഒരു രക്തസാക്ഷിയെ വേണം. അതിന് സന്ദീപിന്റെ കൊലപാതകം രാഷ്ട്രീയ കൊലയാകണം. പാർട്ടി പറഞ്ഞാൽ പൊലീസിന് അനുസരിക്കാതെ വഴിയില്ല. അല്ലെങ്കിൽ ചിലപ്പോൾ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണന്റെ ഗതി തങ്ങൾക്കും വരുമോ എന്ന് ഉദ്യോഗസ്ഥർ ഭയക്കുന്നുണ്ട്. പിണറായിയുടെ പക ആയുഷ്കാലം മുഴുവൻ തങ്ങളെ പിന്തുടരുമോ എന്ന് ഉദ്യോഗസ്ഥർ പേടിക്കുമ്പോൾ കേസിന്റെ ഗതി മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ. സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതക കേസിൽ പൊലീസ് നിലപാട് മാറ്റി. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്ന പറഞ്ഞ പൊലീസ് കേസിലെ പ്രതികൾ ബിജെപി പ്രവർത്തകരാണെന്നു എഫ്‌ഐആറിൽ പറയുന്നു. പ്രതികൾക്കു സന്ദീപിനോടു മുൻവൈരാഗ്യമുണ്ടായിരുന്നതായും എഫ്‌ഐആറിൽ പറയുന്നു.
മുൻവൈരാഗ്യത്തിന്റെ കാരണം എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടില്ല. കൊലപാതകം, വധഭീഷണി, അന്യായമായി സംഘംചേരൽ ഉൾപ്പെടെ എട്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ സിപി എമ്മിന്റെ വാദമാണ് പൊലീസും ശരിവയ്ക്കുന്നത്. സന്ദീപിനെ ആക്രമിച്ചതുകൊല്ലാൻ വേണ്ടി തന്നെ ആണെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. സന്ദീപിന്റെ കൊലപാതകത്തിന് പിന്നാലെ ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ ജില്ലാ പൊലീസ് സൂപ്രണ്ട് അടക്കമുള്ള ആളുകൾ സംഭവത്തിൽ രാഷ്ട്രീയപരമായ ബന്ധം തള്ളുകയും മുൻവൈരാഗ്യമാണ് കാരണമെന്നുമായിരുന്നു വ്യക്തമാക്കിയിരുന്നത്.പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിന് തൊട്ടു മുമ്പ് പുറത്തുവന്ന എഫ്‌ഐആറിലാണ് പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്നത്. ബിജെപി പ്രവർത്തകരായ അഞ്ചു പേർക്ക് സിപിഎം പ്രവർത്തകനായ സന്ദീപിനോട് വൈരാഗ്യമുണ്ടായിരുന്നു.
ഇത് കണക്കിലെടുത്ത് മുൻകൂട്ടി കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി മാരകായുധങ്ങളുമായെത്തി ആസൂത്രിതമായി ആക്രമിച്ച് മുറിവേൽപ്പിച്ചു കൊലപ്പെടുത്തി എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. സന്ദീപിന്റെ മരണകാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഇരുപതിലേറെ മുറിവേറ്റിട്ടുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പതിനൊന്ന് മുറിവുകൾ ആഴത്തിൽ ഉള്ളതാണ്. വലതു ശ്വാസകോശത്തിന്റെ താഴെഭാഗത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.ജന്മദിനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് പിബി സന്ദീപ് കുമാർ കൊലക്കത്തിക്ക് ഇരയായത്. ഇന്ന് ജന്മദിനം ആഘോഷിക്കാൻ കുടുംബം തയ്യാറെടുത്തുകൊണ്ടിരിക്കെയായിരുന്നു സന്ദീപിന് പിറന്നാൾ സമ്മാനമായി ചുവന്ന നിറത്തിലൊരു ഷർട്ടും ഭാര്യ സുനിത വാങ്ങി വച്ചിരുന്നു.
ആ ഷർട്ട് സന്ദീപിന്റെ ശരീരത്തിന് മുകളിൽ ഹൃദയം നുറുങ്ങുന്ന വേദനയോടെ സുനിത വച്ചപ്പോൾ സാക്ഷിയായിരുന്നവരുടെ കണ്ണും നിറഞ്ഞു.സുനിത വാങ്ങിയ ചുവന്ന ഷർട്ട് ചിതയിൽ സന്ദീപിന്റെ ശരീരത്തിനൊപ്പം എരിഞ്ഞടങ്ങി. സന്ദീപിന്റെ രണ്ടാമത്തെ കുഞ്ഞിനു രണ്ടു മാസമേയുള്ളു പ്രായം. അച്ഛന്റെ മരണം മനസിലാക്കാതെ മൂത്ത കുട്ടി രണ്ടു വയസുകാരനും ചാത്തങ്കേരിയിലെ വീട്ടിലുണ്ടായിരുന്നു. പ്രസവത്തെ തുടർന്നു ചങ്ങനാശേരി തൃക്കൊടിത്താനത്തെ വീട്ടിലായിരുന്നു സന്ദീപിന്റെ ഭാര്യ സുനിത. ഒന്നാം പ്രതി ജിഷ്ണുവാണ് മറ്റുപ്രതികളെ കൊലപാതകത്തിനായി കൂട്ടിയോജിപ്പിച്ചത്. ജിഷ്ണുവിനേയും രണ്ടും മൂന്നും പ്രതികളായ പ്രമോദ്, നന്ദു എ ന്നിവരെ കരുവാറ്റയിലെ ഒരു വീട്ടിൽനിന്നും വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് പിടികൂടിയത്. അഞ്ചാം പ്രതി അഭിജിത്തിനെ നിരണം തോട്ടടിയിൽനിന്നും നാലാം പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ ലോഡ്ജിൽ നിന്നും അറസ്റ്റ് ചെയ്തു.
മുഹമ്മദ് ഫൈസലിന്റെ വിലാസത്തിൽ തെറ്റുണ്ടെന്നാണ് പൊലീസ് നിഗമനം. ഇത് കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് ദേശാഭിമാനി പറയുന്നു. എന്നാൽ ജിഷ്ണുവിന് ബിജെപി ബന്ധമുണ്ടെന്നും മൂന്ന് പ്രതികൾ സിപിഎമ്മുകാരാണെന്നും ബിജെപിയും പറയുന്നുണ്ട്. കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തി വൈരാഗ്യമെന്നുമായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്. ഇതിനെതിരെ സിപിഎം പ്രതിഷേധവുമായി വന്നു. ഇതിന് ശേഷമാണ് പ്രതികൾ ബിജെപിക്കാരാണെന്ന് എഫ് ഐ ആർ പറയുന്നത്.പ്രതികൾ ബിജെപി പ്രവർത്തകരെന്നാണ് പുറത്തു വന്ന എഫ്‌ഐആഫിൽ വ്യക്തമാക്കുന്നത്. സന്ദീപിന്റെ കൊലപാതകത്തിന് പിന്നാലെ ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം നേതൃത്വം പറഞ്ഞിരുന്നു.
എന്നാൽ ജില്ലാ പൊലീസ് സൂപ്രണ്ട് അടക്കമുള്ള ആളുകൾ സംഭവത്തിൽ രാഷ്ട്രീയപരമായ ബന്ധം തള്ളുകയും മുൻവൈരാഗ്യമാണ് കാരണമെന്നുമായിരുന്നു വ്യക്തമാക്കിയിരുന്നത്. ഇത് ഏറെ വിവാദമായിരുന്നു. എന്നാൽ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിന് തൊട്ടു മുമ്പ് പുറത്തുവന്ന എഫ്‌ഐആറിലാണ് പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്നത്. ബിജെപി പ്രവർത്തകരായ അഞ്ചു പേർക്ക് സിപിഎം പ്രവർത്തകനായ സന്ദീപിനോട് വൈരാഗ്യമുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് മുൻകൂട്ടി കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി മാരകായുധങ്ങളുമായെത്തി ആസൂത്രിതമായി ആക്രമിച്ച് മുറിവേൽപ്പിച്ചു കൊലപ്പെടുത്തി എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പ്രതികൾക്കെതിരെ അന്യായമായ സംഘം ചേരൽ, കൊലപാതകം, വധഭീഷണി തുടങ്ങിയ എട്ടു വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
സന്ദീപ് കുമാറിനെ ആർഎസ്എസ്-- ബിജെപി ക്രിമിനൽ സംഘം കൊലപ്പെടുത്തിയത് നേതൃത്വത്തിന്റെ അറിവോടെ എന്നാണ് സിപിഎം ആരോപിക്കുന്നത്. പത്തനംതിട്ടയിൽ ബിജെപിയിൽ നിന്ന് പ്രവർത്തകർ കൊഴിഞ്ഞുപോകുന്നത് തടയുന്നതിന് അരാജത്വം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആസൂത്രണം. അന്വേഷണം ഉന്നതരിലേക്ക് നീളുകയാണെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. ബിജെപിയിൽ നേരിട്ട് കുറ്റം പതിക്കാതിരിക്കാൻ യുവമോർച്ച നേതാവിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘത്തെ വിലയ്ക്ക് എടുക്കുകയായിരുന്നുവെന്നാണ് സൂചന.
ഇതു സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫിനായിരുന്നു ജയം. ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും എൽഡിഎഫ് ഭരണം വന്നതുമുതൽ നാടിന്റെ ക്രമസമാധാനം തകർക്കാൻ ബിജെപി ആസൂത്രിത ശ്രമങ്ങൾ തുടങ്ങിയിരുന്നു. പത്തനംതിട്ടയിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകർ കൂട്ടത്തോടെ കുടുംബസമേതം സിപിഐ എമ്മിനൊപ്പം ചേർന്നിരുന്നു.
https://www.facebook.com/Malayalivartha