പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് പോയത് മുംബൈയിലേക്ക്: തീവണ്ടിയിൽ നിന്നും ലഭിച്ച പരിചയത്തിൽ കള്ളംപറഞ്ഞ് തമിഴ് കുടുംബത്തോടൊപ്പം താമസം: ഒടുവിൽ പൊലിസിന് കച്ചിത്തുരുമ്പ് കിട്ടിയത് ഫെയ്‌സ്ബുക്കിലൂടെ! ആലത്തൂരില്‍ നിന്ന് മൂന്ന് മാസം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

ആലത്തൂരിൽ നിന്നും മൂന്ന് മാസം മുൻപ് കാണാതായ കോളേജ് വിദ്യാർത്ഥിനിയെ ഒടുവിൽ അകണ്ടെത്തി. ഇരുപത്തിയൊന്നുകാരിയായ സൂര്യയെ മുംബൈയിൽ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓഗസ്റ്റ് മുപ്പത്തിനാണ് പെൺകുട്ടിയെ കാണാതായത്.
പുസ്തകം വാങ്ങാന്നിന്നു പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയ സൂര്യയെ ഏറെ വൈകിയിട്ടും കണ്ടില്ല. തൊട്ടടുത്തുളള കടയില്‍ പോയ പെണ്‍കുട്ടി ഏറെ വൈകിയും തിരിച്ചെത്താതായതോടെ, കുടുംബം പരിഭ്രതിയിലായി. തുടർന്ന് ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് പാലക്കാട്, തൃശൂര്‍ ഭാഗങ്ങളില്‍ അന്വേഷണം നടത്തി. കണ്ടെത്താന്‍ കഴിയാതായതോടെ സൂര്യയുടെ പിതാവ് ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സൂര്യ നടന്നു പോകുന്നതിന്റെ ഒരു സിസിടിവി ദൃശ്യം ആലത്തൂര്‍ മേഖലയില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. ഫോണ്‍ പോലും എടുക്കാതെയായിരുന്നു യാത്ര. അതിനാല്‍ത്തന്നെ അന്വേഷണം വഴിമുട്ടി. മൂന്ന് മാസങ്ങള്‍ക്കിപ്പുറം സൂര്യ ഫേസ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
ഫേസ്ബുക്ക് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച ഐപി ആഡ്രസും ലൊക്കേഷനും സൈബര്‍ സെല്‍ കണ്ടെത്തി. മുംബൈയിലാണെന്ന് തിരിച്ചറിഞ്ഞതോടെ അവിടേക്ക് യാത്ര തിരിക്കുകയായിരുന്നു.
പാലക്കാട് നിന്ന് തീവണ്ടി മാര്‍ഗം കോയമ്പത്തൂര്‍ വഴി മുംബൈയിലേക്കാണ് സൂര്യ പോയതെന്ന് പൊലീസ് പറഞ്ഞു. തീവണ്ടിയില്‍ നിന്ന് പരിചയപ്പെട്ട ആള്‍ വഴി മുംബൈയിലെ തമിഴ് കുടുംബത്തെ പരിചയപ്പെട്ടത്. അനാഥയാണെന്നായിരുന്നു പെണ്‍കുട്ടി അവരോട് പറഞ്ഞത്. അവരുടെ വീട്ടില്‍ സുരക്ഷിതമായി താമസിച്ചുവരികയായിരുന്നു.
https://www.facebook.com/Malayalivartha