പുസ്തക കടയിൽ പോയി വരാം എന്ന് പറഞ്ഞു വീടു വിട്ടു...മുന്ന് മാസം താമസിച്ചത് തമിഴ് കുടുംബത്തിനൊപ്പം..ഫേസ്ബുക് ലോഗിൻ ചെയ്തത് വിനയായി..സൂര്യയുടെ മുംബയിലെ മൂന്നു മാസത്തെ രഹസ്യ ജീവിതം പോലീസ് പൊളിച്ചത് ഇങ്ങനെ..

പാലക്കാട് ആലത്തൂരിൽ നിന്ന് കാണാതായ ഡിഗ്രി വിദ്യാർത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തിയെന്ന സന്തോഷകരമായ വാർത്തയാണ് പുറത്തുവരുന്നത്. മുംബൈയിൽ നിന്നാണ് വിദ്യാർത്ഥിനിയെ പൊലീസ് അന്വേഷണ സംഘം കണ്ടെത്തിയത്.കേരളാ പൊലീസിന് അഭിമാന നേട്ടമായിരിക്കുകയാണ് സൂര്യ കൃഷ്ണ തിരോധാന കേസിലെ അന്വേഷണം.
ഓഗസ്റ്റ് 30 നാണ് ആലത്തൂർ പുതിയങ്കം സ്വദേശി സൂര്യ കൃഷ്ണ എന്ന ഡിഗ്രി വിദ്യാർത്ഥിനിയെ കാണാതാകുന്നത്. പുസ്തകക്കടയിൽ പോയി വരാം എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. പുസ്തകക്കടയിൽ അച്ഛനോട് കാത്തിരിക്കാനും പറഞ്ഞിരുന്നു. തുടർന്ന് അച്ഛൻ രാധാകൃഷ്ണൻ കാത്തിരുന്നെങ്കില്ലും സൂര്യ കൃഷ്ണ എത്തിയില്ല.
പാലക്കാട് മേഴ്സി കോളജ് ബിഎ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് സൂര്യ. വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടി കള്ളപ്പേരിൽ കോയമ്പത്തൂരിലേക്ക് ട്രെയിനിൽ പോയതായാണ് തുടക്കത്തിൽ പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് വിവിധ ഇടങ്ങളിൽ അന്വേഷണം നടന്നിരുന്നു.പൊതുവേ ആരോടും കാര്യമായി സംസാരിക്കാത്ത സുര്യ, പത്താം ക്ലാസ്സിലും പ്ലസ് ടുവിലും ഫുൾ എ പ്ലസോടുകൂടിയാണ് പസ്സായത്.
എം.ബി.ബി.എസ് എടുക്കുകയെന്ന ആഗ്രഹത്തിൽ കോട്ടയം പാലയിലെ ഒരു സ്വകാര്യ കോളേജിൽ എൻട്രസിന് പഠിച്ചിരുന്നു. സൂര്യ ഉപയോഗിച്ച ഫോണുകൾ പരിശോധന നടത്തിയെങ്കിലും പൊലീസിന് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. വിദ്യാത്ഥിനിയുടെ സുഹൃത്തുക്കൾ വഴിയും അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.
പെൺകുട്ടി മൊബൈൽ ഫോണോ, എടിഎം കാർഡോ ഒന്നും എടുക്കാതെയാണ് വീടുവിട്ടിറങ്ങിയത്. കയ്യിൽ രണ്ടുജോഡി ഡ്രസ്സ് മാത്രമാണ് എടുത്തിരുന്നത്. ഓഗസ്റ്റ് മുപ്പതിന് പകൽ പതിനൊന്നേകാലോടെ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞത്.
ഗോവയിലേക്ക് അടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.മൊബൈൽഫോൺ ഒന്നും എടുക്കാതെ പെൺകുട്ടി നാടുവിട്ടത് അന്വേഷണസംഘത്തെ ഏറെ വലച്ചിരുന്നു. തുടർന്ന് മറ്റു തലത്തിലുള്ള അന്വേഷണം ശക്തമാക്കിയതോടെയാണ് പെൺകുട്ടിയെക്കുറിച്ച് വിവരം ലഭിച്ചതും കണ്ടെത്തുന്നതും. പെൺകുട്ടിയെ കണ്ടെത്താനായത് കേരള പൊലീസിന് അഭിമാനകരമാണ്.
ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയ സൂര്യ, പാലക്കാട്‌നിന്ന് തീവണ്ടിമാര്‍ഗം കോയമ്പത്തൂര്‍ വഴി മുംബൈയിലേക്കാണ് പോയതെന്ന് എസ്.എച്ച്.ഒ. റിയാസ് ചാക്കീരി പറഞ്ഞു. തീവണ്ടിയില്‍ നിന്ന് ഒരാളെ പരിചയപ്പെടുകയും ഇയാള്‍ വഴി മുംബൈയിലെ ഒരു തമിഴ് കുടുംബത്തിനൊപ്പം താമസം ആരംഭിക്കുകയും ചെയ്തു. അച്ഛനും അമ്മയും ഇല്ലെന്നും അനാഥയാണെന്നുമാണ് പെണ്‍കുട്ടി ഇവരോട് പറഞ്ഞിരുന്നത്. തിരിച്ചറിയല്‍ രേഖകളോ മറ്റോ കൈയില്‍ ഇല്ലാത്തതിനാല്‍ ഹോസ്റ്റലുകളില്‍ താമസം ശരിയാക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് തമിഴ് കുടുംബത്തിനൊപ്പം അവരുടെ വീട്ടില്‍ താമസിപ്പിച്ചത്. കഴിഞ്ഞ മൂന്നുമാസമായി ഈ കുടുംബത്തോടൊപ്പം സുരക്ഷിതമായി താമസിച്ചുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
മൊബൈല്‍ ഫോണ്‍ എടുക്കാതെ വീട് വിട്ടിറങ്ങിയതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഈ കേസില്‍ യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല. എന്നാല്‍ സൂര്യയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സൈബര്‍ സെല്‍ സദാസമയവും നിരീക്ഷിച്ചിരുന്നു. പക്ഷേ, മൂന്ന് മാസത്തോളം പെണ്‍കുട്ടി സാമൂഹികമാധ്യമങ്ങളൊന്നും ഉപയോഗിച്ചില്ല. അടുത്തിടെ, ഫെയ്‌സ്ബുക്ക് അക്കൗണ്ട് വീണ്ടും ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്.
ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച ഐ.പി. അഡ്രസും ലൊക്കേഷനും സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. ഈ വിവരം ആലത്തൂര്‍ പോലീസിന് ഉടന്‍തന്നെ കൈമാറി. തുടര്‍ന്ന് ആലത്തൂരില്‍നിന്നുള്ള പോലീസ് സംഘം മുംബൈയിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ച കുടുംബം യഥാര്‍ഥ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് നല്‍കുന്നവിവരം. അനാഥയാണെന്ന് കരുതിയാണ് ഇവര്‍ പെണ്‍കുട്ടിയെ വീട്ടില്‍ താമസിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha