'കാണുന്നവർക്ക് പരിഹാസം പുച്ഛം. ഓരോ വ്യക്തികളുടെയും മാനസികാവസ്ഥയ്ക്ക് അനുസരിച്ച് വിലയിരുത്താം. പക്ഷേ ജീവിച്ച യാത്രയിൽ നേരിടേണ്ടിവന്ന വെല്ലുവിളികൾ ഇന്നത്തെ ഈ മാറ്റത്തിന് വലിയൊരു വിലങ്ങുതടി ആയിരുന്നു...' ആത്മഹത്യയ്‌ക്കെതിരെ പ്രചോദനം നൽകുന്ന വാക്കുകളുമായി രെഞ്ചു റേഞ്ചിമാർ
പരിഹസിക്കുന്നവർക്ക് മുന്നിൽ ജീവിച്ചുകാണിച്ചുകൊടുക്കണം എന്ന് ഏവരും പറയാറുണ്ട്. അതെ, അവർക്കുമുന്നിൽ നാം ജീവിച്ചുകാണിച്ചുകൊടുക്കുമ്പോൾ മാത്രമേ ജീവിതം വിജയത്തിൽ എത്തിച്ചേരുകയുള്ളു. മറ്റുള്ളവർ എന്തൊക്കെ പറഞ്ഞാലും നാം നമ്മുടെ സന്തോഷങ്ങൾക്ക് പിന്നാലെ പായുക. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി വാർത്തകൾ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തുവരുകയുണ്ടായി. എന്നാൽ ഇതിനെതിരെ പ്രചോദനം നൽകുന്ന വാക്കുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രെഞ്ചു റേഞ്ചിമാർ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കാണുന്നവർക്ക് പരിഹാസം പുച്ഛം. ഓരോ വ്യക്തികളുടെയും മാനസികാവസ്ഥയ്ക്ക് അനുസരിച്ച് വിലയിരുത്താം. പക്ഷേ ജീവിച്ച യാത്രയിൽ നേരിടേണ്ടിവന്ന വെല്ലുവിളികൾ ഇന്നത്തെ ഈ മാറ്റത്തിന് വലിയൊരു വിലങ്ങുതടി ആയിരുന്നു. എന്നാൽ ലക്ഷ്യസ്ഥാനം മനസ്സിൽ ഉള്ളപ്പോൾ മുമ്പിലുള്ള തടസ്സങ്ങൾ ഒക്കെ നമ്മളറിയാതെ തള്ളിനീക്കും. അതെ ഞാനും ഈ ഒരു മാറ്റത്തിനുവേണ്ടി ആയിരുന്നു പൊരുതിയത്. തിരിഞ്ഞുനോക്കുമ്പോൾ അറിയാതെ എവിടെയോ എന്റെ മനസ്സിൽ വിങ്ങൽ ഉണ്ടാവും.
കാരണം കൂരമ്പു പോലെ തുളഞ്ഞു കയറിയ വേദനയുടെ പരിഹാസങ്ങളും ആക്ഷേപങ്ങളും ചില്ലറ അല്ലായിരുന്നല്ലോ. ഓരോ മനുഷ്യന്റെയും പ്രതീക്ഷകളാണ് ജീവിതം അതെ ഞങ്ങളുടെയും പ്രതീക്ഷകളാണ് ജീവിതം. ആഗ്രഹങ്ങൾ സഫലമാക്കാൻ പൊരുതും... പ്രണയത്തിന്റെ പേരിൽ ജീവിതം ഹോമിക്കാൻ ഉള്ളതല്ല നമ്മൾ പൊരുതിയ നേടിയ നേട്ടങ്ങൾ..
അത് നമ്മൾക്ക് ആസ്വദിക്കാനുള്ളതാണ്. പ്ലീസ് ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇതുപോലെ നമ്മൾ നമ്മുടെ old ഫോട്ടോസ് കാണുമ്പോൾ നമുക്ക് മനസിലാവും നമ്മുടെ യാത്ര എത്ര ക്ലെഷകരമായിരുന്നു എന്ന്. നീവിക്കാം നമുക്ക് പൊരുതി തന്നെ...
https://www.facebook.com/Malayalivartha