പൂവാര്‍ റിസോട്ടിലെ ലഹരിപ്പാര്‍ട്ടിയില്‍ വിപുലമായ അന്വേഷണത്തിന് ഒരുങ്ങി എക്‌സൈസ്.... പ്രത്യേക സംഘം ഇന്ന് അന്വേഷണം ഏറ്റെടുക്കും, തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എസ് വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം

പൂവാര്‍ റിസോട്ടിലെ ലഹരിപ്പാര്‍ട്ടിയില്‍ വിപുലമായ അന്വേഷണത്തിന് ഒരുങ്ങി എക്‌സൈസ്. പ്രത്യേക സംഘം ബുധനാഴ്ച അന്വേഷണം ഏറ്റെടുക്കും. തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എസ് വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേസില്‍ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ അക്ഷയ് മോഹന്‍, അതുല്‍, പീറ്റര്‍ ഷാന്‍ എന്നീ മൂന്ന് പ്രതികളെയും സംഘം കസ്റ്റഡിയില്‍ വാങ്ങും.
ഇവരാണ് ലഹരിപ്പാര്‍ട്ടിയുടെ പ്രധാന സംഘാടകര്‍. പ്രതികളുടെ ഫോണ്‍വിളി രേഖകളും സംഘം പരിശോധിക്കും. ഇവര്‍ ആരെയെല്ലാമാണ് ബന്ധപ്പെട്ടത്, ഏത് ലഹരിമാഫിയയുമായാണ് ബന്ധം എന്നതുള്‍പ്പെടെയുള്ള കൃത്യമായ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്നാണ് സംഘം കരുതുന്നത്. നിര്‍വാണ എന്ന കൂട്ടായ്മയുമായി നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലുള്ള ലഹരി സംഘങ്ങളുമായും ബന്ധമുണ്ടെന്നാണ് സൂചന.
അതിനാല്‍ ഇവരെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടക്കുക. രണ്ട് ദിവസത്തിനകം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം. ഇതിനായി ബുധനാഴ്ചയോ വ്യാഴാഴ്ചയോ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.
ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത ഇരുപതോളം പേരെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നെങ്കിലും മൊഴികളില്‍ പൊരുത്തക്കേടുള്ളതിനാല്‍ ഇവരെയെല്ലാം വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
"
https://www.facebook.com/Malayalivartha