Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊലിപ്പുറത്താകെ വ്രണം;മതകേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ;ഒടുവിൽ മരണം;യുവതിയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്

08 DECEMBER 2021 11:43 AM IST
മലയാളി വാര്‍ത്ത

യുവതിയുടെ തൊലിപ്പുറത്താകെ വ്രണം... മതകേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ...ഒടുവിൽ മരണം.....യുവതിയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്..... മന്ത്രവാദ ചികിത്സയ്‌ക്കായി ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ച യുവതിയുടെ മരണത്തിലാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.

മതിയായ ചികിത്സ ലഭിക്കാതെ മതകേന്ദ്രത്തിലെ മന്ത്രവാദ ചികിത്സ നടത്തിയതാണ് മരണകാരണമെന്ന ആരോപണവുമായി ഭർത്താവിനെതിരെ യുവതിയുടെ ബന്ധുക്കൾ പരാതി നൽകി. ഇതേതുടർന്ന് പോലീസ് കേസെടുത്തു. കല്ലാച്ചി ചട്ടീന്റവിട ജമാലിന്റെ ഭാര്യ നൂർജഹാൻ(43) ആണ് മരിച്ചത്. ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിൽ വച്ചായിരുന്നു നൂർജഹാൻ മരിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി .

നൂർജഹാന് ആശുപത്രിക്കാർ ചികിത്സ നിഷേധിച്ചെന്നും ഇവർ ആരോപണമുയർത്തുന്നുണ്ട് . കഴിഞ്ഞ ഒരു വർഷമായി നൂർജഹാന് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പ് വരുന്ന രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നത് . രോഗം മൂർച്ഛിച്ചപ്പോൾ പോലും ജമാൽ നൂർജഹാന് ആശുപത്രി ചികിത്സ നൽകിയില്ലെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ആറ് മാസം മുൻപും നൂർജഹാനെ മന്ത്രവാദ ചികിത്സയ്‌ക്ക് വിധേയയാക്കുകയുണ്ടായി .

അന്ന് വിവരം അറിഞ്ഞെത്തിയ ഇവരുടെ ബന്ധുക്കൾ ഇടപെട്ടായിരുന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ കൊടുത്തത്. രോഗം ഭേദമായപ്പോൾ തുടർചികിത്സ നൽകാതെ ഭർത്താവ് വീണ്ടും ഇവർക്ക് മന്ത്രവാദ ചികിത്സ നടത്തി. രോഗം ഗുരുതരമായതോടെ തിങ്കളാഴ്ച പുലർച്ചെ ആലുവയിലെ മതകേന്ദ്രത്തിലേക്ക് കൊണ്ടു വരികയായിരുന്നു . പക്ഷേ ഇന്നലെ പുലർച്ചയോടെ രോഗം മൂർച്ഛിക്കുകയും മരിക്കുകയും ചെയ്തു .

ഈ സംഭവത്തിൽ നൂർജഹാന്റെ അമ്മയും ബന്ധുവുമാണ് വളയം പോലീസിൽ പരാതി നൽകിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. നൂർജഹാന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് . മൃതദേഹവുമായി ആലുവയിൽ നിന്നും കല്ലാച്ചിയിലേക്ക് വന്ന ആംബുലൻസ് തടഞ്ഞായിരുന്നു മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തുടർ നടപടികൾ എടുക്കുമെന്നും പോലീസ് പറഞ്ഞു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (2 minutes ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (21 minutes ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (31 minutes ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (2 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (2 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (2 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (2 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (2 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (2 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (3 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (3 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (3 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (4 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (4 hours ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (4 hours ago)

Malayali Vartha Recommends