ഫാത്തിമ ലത്തീഫിന്റേത് മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് സിബിഐ; മരണത്തില്‍ ദുരൂഹതകളോ ബാഹ്യപ്രേരണയോ ഇല്ലെന്ന അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതകളോ ബാഹ്യപ്രേരണയോ ഇല്ലെന്ന് സിബിഐ.കോടതിയില്‍ സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ടിലാണ് കൊല്ലം സ്വദേശിയായ ഫാത്തിമ ലത്തീഫിന്റേത് മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന നിഗമനം സിബിഐ മുന്നോട്ട് വയ്ക്കുന്നത്.
സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചതായി ഫാത്തിമയുടെ പിതാവ് ലത്തീഫിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. പഠനത്തിനായി വീട് വിട്ടു നിന്നതിന്റെ മനോവിഷമത്തിലാണ് ഫാത്തിമ ആത്മഹത്യ ചെയ്തത് എന്നാണ് സിബിഐയുടെ നിഗമനം. അന്വേഷണത്തില്‍ ആരേയും കുറ്റക്കാരായി കണ്ടെത്തിയിട്ടില്ല. അന്തിമ അന്വേഷണ റിപ്പോര്‍ട്ടിന്‍്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഫാത്തിമ ലത്തീഫിന്‍്റെ കുടുംബം മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
സിബിഐയുടെ അന്വേഷണത്തില്‍ സത്യം പുറത്തുവന്നില്ലെന്നും പല പ്രധാന തെളിവുകളും മൊഴികളും സിബിഐ അന്വേഷണത്തില്‍ പരിഗണിച്ചില്ലെന്നും പ്രതികരിച്ച ഫാത്തിമയുടെ പിതാവ് ലത്തീഫ് മകള്‍ക്ക് നീതി കിട്ടുംവരെ നിയമ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി.
https://www.facebook.com/Malayalivartha