എസ്ഡിപിഐയും ആര്‍എസ്‌എസും വര്‍ഗീയത പറഞ്ഞ് ചാവേറുകളെ സൃഷ്ടിക്കുകയാണ്; ആലപ്പുഴയില്‍ വര്‍ഗീയ കലാപമാണ് എസ്ഡിപിഐയും ബിജെപിയും ലക്ഷ്യമിട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

കൊലപാതകങ്ങളിലൂടെ ആലപ്പുഴയില്‍ വര്‍ഗീയ കലാപമാണ് എസ്ഡിപിഐയും ബിജെപിയും ലക്ഷ്യമിട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോലീസ് ഇടപെടല്‍ കൊണ്ടാണ് അത് നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മതനിരപേക്ഷതയെ തകര്‍ക്കാന്‍ അധികാരം കൈയിലുള്ള ആര്‍എസ്‌എസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേന്ദ്ര ഭരണകൂടത്തെ ഉപയോഗിച്ച് കേരളത്തില്‍ ഹിന്ദു ധ്രുവീകരണത്തിനാണ് ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും ശ്രമം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന പൂജാരിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എസ്ഡിപിഐയും ആര്‍എസ്‌എസും വര്‍ഗീയത പറഞ്ഞ് ചാവേറുകളെ സൃഷ്ടിക്കുകയാണ്. അമ്ബലപ്പുഴ എംഎല്‍എ സലാമിനെ എസ്ഡിപിഐയായി പ്രചരിപ്പിക്കുന്നു. സലാം എസ്‌എഫ്‌ഐയിലൂടെ ഉയര്‍ന്നു വന്ന നേതാവാണെന്നും എസ്ഡിപിഐക്കോ ആര്‍എസ്‌എസിനോ സിപിഎമ്മില്‍ നുഴഞ്ഞു കയറാന്‍ കഴിയില്ലെന്നും കോടിയേരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha