മകളുടെ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്ന സംഭവം... കൊലപാതകം ആസൂത്രിതമാണെന്നും, പെണ്‍കുട്ടിയുടെ കുടുംബത്തിന് വര്‍ഷങ്ങളായി തന്റെ മകനുമായി അടുപ്പമുണ്ടെന്നും അനീഷിന്റെ പിതാവ്; പുലര്‍ച്ചെ മൂന്നു മണിയോടെ അനീഷ് ജോര്‍ജിനെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചുവരുത്തിയത് പെണ്‍കുട്ടിയുടെ അമ്മയാണെന്നാണ് ആരോപണം

മകളുടെ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്ന സംഭവത്തില്‍ ഗുരുതര ആരോപണവുമായി യുവാവിന്റെ കുടുംബം.കൊലപാതകദിവസം പുലര്‍ച്ചെ മൂന്നു മണിയോടെ അനീഷ് ജോര്‍ജിനെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചുവരുത്തിയത് പെണ്‍കുട്ടിയുടെ അമ്മയാണെന്നാണ് ആരോപണം.
കൊലപാതകം ആസൂത്രിതമാണെന്നും, പെണ്‍കുട്ടിയുടെ കുടുംബത്തിന് വര്‍ഷങ്ങളായി തന്റെ മകനുമായി അടുപ്പമുണ്ടെന്നും അനീഷിന്റെ പിതാവ് പറയുന്നു. സംഭവ ദിവസം അനീഷ് പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും ഒപ്പം പുറത്തുപോയി. ഇവര്‍ തിരുവനന്തപുരത്തെ പുതിയ ലുലുമാളില്‍ പോയതായും അനീഷിന്റെ കുടുംബം ആരോപിക്കുന്നു.
പെണ്‍കുട്ടിയുടെ വീടിന് സമീപം ഒട്ടേറെ വീടുകളുണ്ടെങ്കിലും സമീപവാസികള്‍ സംഭവം അറിയുന്നത് പോലീസ് വീട്ടിലെത്തിയപ്പോഴാണ്. നിലവിളിയോ ഒന്നും തന്നെ പുറത്തു കേട്ടില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. പോലീസ് എത്തുമ്‌ബോള്‍ വീട്ടിന്റെ രണ്ടാം നിലയിലെ ഹാളില്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു അനീഷ് ജോര്‍ജ്ജ്. പോലീസാണ് അനീഷിന്റെ വീട്ടിലും വിവരം അറിയിക്കുന്നത്. ആദ്യം അപകടമരണം എന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം കാര്യങ്ങള്‍ പറയുകയായിരുന്നു.
അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. കള്ളനാണെന്ന് കരുതി സ്വയംരക്ഷയ്ക്കാണ് കുത്തിയതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ സത്യം പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം അനീഷ് ജോര്‍ജിന്റെ (19) കൊലപാതക വിവരം വീട്ടുകാര്‍ അറിഞ്ഞത് പൊലീസ് അറിയിച്ചപ്പോഴാണ്. മകന്‍ വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരിക്കുമെന്നാണ് കരുതിയതെന്നും അനീഷിന്റെ പിതാവ് പറയുന്നു.
കള്ളനാണെന്ന് കരുതി സ്വയരക്ഷയ്ക്കാണ് കത്തിയെടുത്തതെന്നും, പ്രതിരോധിക്കാനായിട്ടാണ് കുത്തിയതെന്നുമാണ് അനീഷ് എന്ന യുവാവിന് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൈമണ്‍ ലാല പൊലീസിനോട് പറഞ്ഞത്. കൊല്ലപ്പെട്ട അനീഷ് പ്രതിയുടെ അയല്‍വാസിയാണ്. ഇയാളുടെ മകളുമായി യുവാവ് കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും, അനീഷും പള്ളിമുക്കിലെ സെന്റ് അന്‍സ് ചര്‍ച്ചിലെ ഗാനസംഘത്തിലെ അംഗങ്ങളായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ നാലുണിയോടെയാണ് അനീഷ് അയല്‍വീട്ടിലെ രണ്ടാം നിലയില്‍വെച്ച് കൊല ചെയ്യപ്പെട്ടത്. സണ്‍ഷെയ്ഡ് വഴിയാണ് അനീഷ് ലാലുവിന്റെ വീടിന്റെ രണ്ടാം നിലയിലേക്ക് കയറിയതെന്നാണ് സൂചന. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. ഇവിടെനിന്ന് യുവാവിന്റെ ഒരു ജോടി ചെരുപ്പ് കണ്ടെടുത്തിട്ടുണ്ട്.
രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനായി എത്തിയതായിരുന്നു അനീഷ് ജോര്‍ജ്. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ലാലു ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു പയ്യന്‍ വീട്ടില്‍ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും, ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പ്രതി പേട്ട പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസിനാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha