നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ജനുവരി നാലിലേക്ക് മാറ്റി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ തുടര്‍ അന്വേഷണം ആരംഭിക്കുന്നതിനാല്‍ വിചാരണ നിര്‍ത്തി വെക്കണമെന്ന പൊലിസ് അപേക്ഷ പരിഗണിക്കുന്നത് പ്രത്യേക കോടതി ജനുവരി നാലിലേക്ക് മാറ്റി. അതേസമയം, കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല.
കഴിഞ്ഞ ദിവസം കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകുകയും സ്ഥാനമൊഴിയുന്നതായി ഡിജിപി ഓഫിസില്‍ അറിയിക്കുകയും ചെയ്തിരുന്നു. നാലാം തീയതിയോട് കൂടി വിസ്താരം തുടങ്ങും. വിചാരണ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കവെയാണ് നടിയെ ആക്രമിച്ച കേസില്‍ അസാധാരണ പ്രതിസന്ധി ഉണ്ടായിട്ടുള്ളത്.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ക്കെതിരെ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. ബാലചന്ദ്ര കുമാറിന് ഉടന്‍ നോട്ടിസ് നല്‍കും.
https://www.facebook.com/Malayalivartha