സൈമൺ ലാലൻ നൽകിയ മൊഴി കള്ളമെന്ന് പൊലിസ്!! അനീഷിനെ വെറുതെ വിടണമെന്നു മകളും സൈമണ്‍ ലാലന്റെ ഭാര്യയും നിരന്തരം അഭ്യർഥിച്ചിരുന്നു; വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഇടനെഞ്ചില്‍ കുത്തിയത്: കൊലയ്ക്കു പിന്നില്‍ മുന്‍വൈരാഗ്യവും കാരണമായിട്ടുണ്ടെന്ന് പൊലീസ്

അനീഷ് ജോർജ് കൊലപാതകത്തിൽ പ്രതിയായ സൈമൺ ലാലൻ നൽകിയ മൊഴി കള്ളമാണെന്ന് പൊലിസ്. സൈമൺ ലാൽ ഇന്നലെ പൊലീസിനോട് പറഞ്ഞത് കള്ളനാണെന്ന് തെറ്റിദ്ധരിച്ച് അനീഷിനെ കുത്തിയെന്നായിരുന്നു.
അനീഷിനെ വെറുതെ വിടണമെന്നു മകളും സൈമണ്‍ ലാലന്റെ ഭാര്യയും നിരന്തരം അഭ്യർഥിച്ചിരുന്നു. വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഇടനെഞ്ചില്‍ കുത്തിയതെന്നാണ് പൊലിസ് പറയുന്നത്. സൈമണ്‍ ലാലിന്റെ മകളുടെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തിയതിന്റെ വെളിച്ചത്തിലാണ് പൊലിസ് ഇത്തരത്തിൽ വിശദീകരിച്ചത്.
മകളുടെ മുറിയില്‍ ശബ്ദം കേട്ടാണ് താന്‍ ഉണര്‍ന്നതെന്നും കള്ളനാണെന്ന് കരുതി വാതില്‍ തള്ളിത്തുറന്നപ്പോഴാണ് അനീഷനെ കണ്ടതും പിന്നീട് തര്‍ക്കത്തിനിടെ അനീഷനെ കുത്തുകയായിരുന്നുവെന്നും സൈമണ്‍ പൊലീസിനോട് പറയുകയുയായിരുന്നു .
തുടര്‍ന്ന് ലാലന്‍ തന്നെ പേട്ട പൊലീസ് സ്റ്റേഷനിലെത്തി ഒരാളെ കുത്തിയെന്നും ആളെ ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. അനീഷ് ജോര്‍ജിനെ പൊലീസ് മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിക്കും മുന്‍പ് മരിച്ചു.
സൈമണ്‍ നിരന്തരം ഭാര്യയെയും മക്കളെയും മര്‍ദിക്കാറുണ്ടെന്നും ഇത്തരം തര്‍ക്കങ്ങളില്‍ അനീഷ് നേരത്തേ ഇടപെട്ടിരുന്നതായും, സൈമണിന്റെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു. കൊലയ്ക്കു പിന്നില്‍ മുന്‍വൈരാഗ്യവും കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha