പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അസം സ്വദേശി അറസ്റ്റില്‍

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അസം സ്വദേശി അറസ്റ്റില്‍. അസം സ്വദേശിയെ വണ്ടിപ്പെരിയാര്‍ പൊലീസ് പാലക്കാടുനിന്ന് അറസ്റ്റ് ചെയ്തു. അംസര്‍ അലിയാണ് (22) അറസ്റ്റിലായത്. വണ്ടിപ്പെരിയാറില്‍ തോട്ടം തൊഴിലാളിയുടെ മകളെയാണ് തിങ്കളാഴ്ച രാവിലെ തട്ടിക്കൊണ്ടുപോയത്.
കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പാലക്കാട് ബസ്‌സ്റ്റാന്‍ഡില്‍ ഉള്ളതായി കണ്ടെത്തി. പെണ്‍കുട്ടിയുമായി അസമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്.
https://www.facebook.com/Malayalivartha