രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം; കേസിൽ ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍

ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതിന് ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍. ആലപ്പുഴ ഏരിയ സെക്രട്ടറി വെള്ളക്കിണര്‍ വാര്‍ഡില്‍ കണിയാംപറമ്ബ് ഡിമാസ് മന്‍സിലില്‍ സിനുവാണ് (31) അറസ്റ്റിലായത്.
ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിലെ അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. രഞ്ജിത് വധവുമായി ബന്ധപ്പെട്ട് കുറ്റകൃത്യത്തില്‍ പങ്കാളികളായ രണ്ടുപേരടക്കം എട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് ഇതുവരെ പിടികൂടിയത്. ആറുപേര്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍, പ്രതികളെ സഹായിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
18ന് രാത്രിയാണ് എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനിനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലേക്ക് ഇരച്ചുകയറിയ സംഘമാണ് അഡ്വ. രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊന്നത്.
അതിനിടെ, ഷാന്‍ വധക്കേസില്‍ നേരിട്ട് പങ്കെടുത്തവരടക്കമുള്ള മുഴുവന്‍ പ്രതികളെയും പിടികൂടിയിട്ടുണ്ട്. ഗൂഢാലോചനയില്‍ പെങ്കടുത്ത രണ്ട് പേര്‍കൂടി പിടിയിലാകാനുണ്ടെന്നാണ് അന്വേഷണസംഘം നല്കുന്ന സൂചന. ആര്.എസ്.എസ് ആലുവ ജില്ല പ്രചാരക് ഉള്‍പ്പെടെ 15പേരാണ് ഇതുവരെ അറസ്റ്റിലായത്.
https://www.facebook.com/Malayalivartha