ഒമൈക്രോൺ നിയന്ത്രണ പശ്ചാത്തലത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാത്രി ദര്‍ശനത്തിന് നിയന്ത്രണം

കേരളത്തിൽ രാത്രികാല നിയന്ത്രണത്തിന്റെ സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ രാത്രി ദര്‍ശനത്തിന് ക്രമീകരണം. ഇന്നുമുതല്‍ ജനുവരി രണ്ട് വരെ രാത്രി പത്തുമണിക്കായിരിക്കും ക്ഷേത്രം അടയ്‌ക്കുക.
ഡിസംബര്‍ 31 മുതല്‍ ഞായറാഴ്ച വരെ എല്ലാ ദിവസവും രാവിലെ 5 മണി മുതല്‍ മാത്രമായിരിക്കും ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുക. രണ്ടാം തിയതി വരെ കൃഷ്ണനാട്ടം കളിയും ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ദിവസങ്ങളില്‍ കൃഷ്ണനാട്ടത്തിന് ബുക്ക് ചെയ്തവര്‍ക്ക് സൗകര്യപ്രദമായ മറ്റു ദിവസങ്ങളില്‍ വഴിപാട് നടത്താന്‍ അവസരം നല്‍കും. സുരക്ഷയെ മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളുമായി ഭക്തര്‍ സഹകരിക്കണമെന്ന് ദേവസ്വം അറിയിച്ചു.
കേരളമുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രി യാത്രയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha