ഒമിക്രോണ്‍ വ്യാപന സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നാല് ദിവസത്തെ രാത്രികാല നിയന്ത്രണം നിലവില്‍ വന്നു.... യാത്രയ്ക്ക് സ്വയം സാക്ഷ്യപത്രം നിര്‍ബന്ധം.... രാത്രി ആള്‍ക്കൂട്ട പരിപാടികള്‍ അനുവദിക്കില്ല, ജില്ലകളിലെ പ്രധാനകേന്ദ്രങ്ങളില്‍ പൊലീസ് പരിശോധ ഊര്‍ജിതമാക്കി

ഒമിക്രോണ്‍ വ്യാപന സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നാല് ദിവസത്തെ രാത്രികാല നിയന്ത്രണം നിലവില്‍വന്നു. ജനുവരി രണ്ടുവരെ രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണം. രാത്രി ആള്‍ക്കൂട്ട പരിപാടികള്‍ അനുവദിക്കില്ല.
അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ശബരിമല, ശിവഗിരി തീര്‍ഥാടകര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. തിയറ്ററുകളില്‍ രാത്രികാല ഷോകള്‍ വിലക്കിയിട്ടുണ്ട്. ബാറുകള്‍, ഹോട്ടലുകള്‍ എന്നിവക്കെല്ലാം നിയന്ത്രണം ബാധകമാണ്. രാത്രി പരിശോധന കൂടുതല്‍ കര്‍ക്കശമാക്കാനും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
ജില്ലകളിലെ പ്രധാനകേന്ദ്രങ്ങളില്‍ പൊലീസ് പരിശോധ ഊര്‍ജിതമാക്കി. പുതുവത്സരം ആഘോഷിക്കാന്‍ ജനം പൊതുസ്ഥലത്ത് ഒത്തുചേര്‍ന്നാല്‍ കോവിഡ്, ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നാല് ദിവസത്തെ രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അതേസമയം ഒമിക്രോണ്‍ വകഭേദം അതിവേഗം പടരുകയാണെന്ന വ്യക്തമായ സൂചന നല്‍കി രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. ഒരാളില്‍നിന്ന് 1.22 ആള്‍ക്ക് എന്ന തോതിലാണ് ഇപ്പോള്‍ വൈറസിന്റെ വ്യാപനമെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡല്‍ഹിയില്‍ ഒമിക്രോണിന്റെ സാമൂഹികവ്യാപനം തുടങ്ങിയതായി സംസ്ഥാന സര്‍ക്കാരും സ്ഥിരീകരിച്ചു. ഒമിക്രോണ്‍ കേസുകള്‍ ഗുരുതരമല്ലെന്നതും കോവിഡ്മൂലമുള്ള മരണനിരക്ക് 300-ല്‍ താഴെ നില്‍ക്കുന്നതുമാണ് ഈ ഘട്ടത്തിലുള്ള ആശ്വാസമെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു.
അതേസമയം, രോഗം ഗുരുതരമല്ലെന്ന ധാരണയില്‍ സ്ഥിതിഗതികളെ കാണരുത്. പരിഭ്രാന്തിയും ആവശ്യമില്ല. കൂടുതല്‍ വാക്‌സിന്‍ നല്‍കിയും മറ്റു മുന്നൊരുക്കങ്ങള്‍ നടത്തിയും രാജ്യം തയ്യാറെടുപ്പിലാണ്. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും മാസ്‌ക് ശരിയാംവിധം ധരിക്കുകയും വേണം.
ഇത് രാഷ്ട്രീയക്കാര്‍ക്കും ഉത്തരവാദപ്പെട്ട എല്ലാവര്‍ക്കും ബാധകമാണ്. ആഗോളതലത്തില്‍ കേസുകള്‍ ഉയരുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടത്തെയും വര്‍ധന. വ്യാപനം അതിവേഗത്തിലാണെന്നാണ് മറ്റു രാജ്യങ്ങളിലെ അനുഭവം. ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം 'കോവിഡ് സുനാമി' മുന്നറിയിപ്പ് നല്‍കിയത് ഇതിന്റെ പശ്ചാത്തലത്തിലാണ്.
അതേസമയം മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന കരുതല്‍ വാക്‌സിന്‍ ഏതായിരിക്കണമെന്ന് ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ല. കൂടുതല്‍ പഠനവിവരങ്ങളും വാക്‌സിന്‍ ലഭ്യതയും അടിസ്ഥാനമാക്കി ജനുവരി പത്തിനുമുന്‍പ് തീരുമാനമെടുക്കും.
" fra
https://www.facebook.com/Malayalivartha