വടക്കന്‍ പറവൂരില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ജിത്തു രക്ഷപ്പെടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു .... പോലീസിന്റെ കണ്‍മുമ്പില്‍ പെട്ടപ്പോള്‍ അവരെ കബളിപ്പിച്ച് ലക്ഷദ്വീപുകാരിയെന്ന് പറഞ്ഞതോടെ അഭയകേന്ദ്രത്തിലാക്കി, പറവൂര്‍ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത് ഇന്നലെ വൈകുന്നേരം, വഴക്കിന് പിന്നാലെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ മൊഴി... വിശ്വസിക്കാനാവാതെ പോലീസ്, ജിത്തുവിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും

വടക്കന്‍ പറവൂരില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ജിത്തു രക്ഷപ്പെടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു .ജിത്തുവിനെ പൊലീസ് കണ്ടെത്തിയത് ബുധനാഴ്ച രാത്രിയിലാണ്.
പോലീസിന്റെ കണ്‍മുമ്പില്‍ പെട്ടപ്പോള്‍ അവരെ കബളിപ്പിച്ച് ലക്ഷദ്വീപുകാരിയെന്ന് പറഞ്ഞതോടെ അഭയകേന്ദ്രത്തിലാക്കി, പറവൂര്‍ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത് ഇന്നലെ വൈകുന്നേരം, വഴക്കിന് പിന്നാലെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ മൊഴി... വിശ്വസിക്കാനാവാതെ പോലീസ്.
വീടിനകത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കാക്കനാട്ടുനിന്നാണ് മുനമ്പം ഡിവൈഎസ്പിയുടെ സ്‌ക്വാഡും കൊച്ചി വനിതാ സെല്ലിലെ പൊലീസും ചേര്‍ന്ന് ജിത്തുവിനെ പിടികൂടിയത്.
ചൊവ്വാഴ്ചയാണ് ജിത്തുവിന്റെ സഹോദരിയും പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദന്റെ മൂത്ത മകളുമായ വിസ്മയയെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ സ്ഥലത്തുനിന്നു കാണാതായ ഇളയ മകള്‍ ജിത്തുവിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.' സഹോദരിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ഇവര്‍ സമ്മതിച്ചതായാണ് പൊലീസില്‍നിന്നു ലഭിക്കുന്ന പ്രാഥമിക വിവരം.
സഹോദരിയെ കൊലപ്പെടുത്തുന്നതിന് മറ്റാരെങ്കിലും സഹായിച്ചോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇവരില്‍നിന്ന് അറിയാനുണ്ട്. സാധാരണ പോലെ വിസ്മയയുമായി വഴക്കുണ്ടായെന്നും ഇതിന് പിന്നാലെയാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നുമാണ് മൊഴി. കൊലപാതകത്തിന് ആരുടെയും പ്രേരണയോ സഹായമോ തനിക്ക് കിട്ടിയിട്ടില്ലെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മറുപടി നല്‍കി ജിത്തു.
അതേസമയം കാക്കനാട്ട് ഒളിവില്‍ കഴിയുന്നതിനിടെയാണ് ജിത്തു പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു. വഴക്കിനിടെ കത്തി ഉപയോഗിച്ച് കുത്തിയെന്നും മരിച്ചെന്ന് തോന്നിയപ്പോള്‍ മണ്ണെണ്ണയൊഴിച്ച് കത്തിച്ചെന്നുമാണ് ജിത്തു പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും ജിത്തു പറഞ്ഞു. എന്നാല്‍ ഇക്കാര്യം പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ജിത്തു.
വീടിന് സമീപത്തെ റോഡിലൂടെ ജിത്തു നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വീടിനടുത്തുനിന്ന് ബസിലാണ് ജിത്തു എറണാകുളത്തെത്തിയതെന്നാണ് പൊലീസ് കരുതുന്നത്. വിസ്മയയുടെ മൊബൈല്‍ ഫോണും കൊണ്ടാണ് ജിത്തു പോയതെങ്കിലും അത് ഇടയ്ക്കുവച്ച് സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. പ്രതിക്ക് ആരെങ്കിലും ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയോ എന്നടക്കമുള്ള കാര്യങ്ങള്‍ അറിയാനുണ്ട്.
ജിത്തുവിനെ പൊലീസിന് ഇന്നലെ കിട്ടിയെങ്കിലും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജിത്തുവാണെന്ന് പൊലീസുകാര്‍ക്ക് മനസിലാക്കാനായില്ല. ജിത്തുവാണെന്ന് തിരിച്ചറിയാനാകാതെ തെരുവോരം മുരുകന്‍ നടത്തുന്ന കാക്കനാട്ടെ അഭയകേന്ദ്രത്തില്‍ പൊലീസ് തന്നെ ഇവരെ എത്തിച്ചു
താന്‍ ലക്ഷദ്വീപ് സ്വദേശിയാണെന്നാണ് ജിത്തു ഇന്നലെ പൊലീസിനോട് പറഞ്ഞത്. പിന്നീട് ലക്ഷദ്വീപ് പൊലീസെത്തി ജിത്തുവിന്റെ മൊഴിയെടുത്തെങ്കിലും മൊഴി പരസ്പര വിരുദ്ധമായിരുന്നു. ഇക്കാര്യം പിന്നീട് കൊച്ചി പൊലീസിനെ അറിയിച്ചു.
തുടര്‍ന്ന് ഇന്നലെ വൈകീട്ട് പറവൂര്‍ പൊലീസ് സ്ഥലത്തെത്തി പ്രതിയെ തിരിച്ചറിയുകയായിരുന്നു. പൊലീസ് തങ്ങളെ ഏല്‍പ്പിച്ചത് ജിത്തുവിനെയാണെന്ന് മനസിലായില്ലെന്നാണ് അഭയകേന്ദ്രം നടത്തിപ്പുകാരും പറയുന്നത്. കോവിഡ് ആയതിനാല്‍ മാസ്‌ക് ധരിച്ചതും ആളെ തിരിച്ചറിയാന്‍ തടസ്സമായെന്ന് പൊലീസ് പറയുന്നു. അതേസമയം ജിത്തുവിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.
" f
https://www.facebook.com/Malayalivartha