മൂത്ത മകളോടുള്ള സൗഹൃദവും തന്റെ കുടുംബവുമായി അനീഷ് സഹകരിക്കുന്നതും ലാലന് ഇഷ്ടമില്ലായിരുന്നു....മുമ്പ് പലതവണ വിലക്കി.... ഭാര്യയും മക്കളും തടഞ്ഞിട്ടും ലാലന്‍ കത്തി ഉപയോഗിച്ച് പലതവണ കുത്തി.... കൊല്ലപ്പെട്ട അനീഷ് ജോര്‍ജ്ജിനോട് പ്രതി സൈമണ്‍ ലാലന് വൈരാഗ്യം.... പേട്ടയില്‍ പത്തൊമ്പതുകാരനെ അച്ഛന്‍ കൊലപ്പെടുത്തിയത് യാദൃശ്ചികമായി സംഭവിച്ചതല്ലെന്ന് പോലീസ്....

വിലക്കിനെയെല്ലാം മറികടന്ന് ലാലന്റെ ഭാര്യയും മക്കളും അനീഷുമായുള്ള സൗഹൃദം തുടര്‍ന്നിരുന്നു. ഇത് സംബന്ധിച്ചും ലാലന്റെ കര്‍ശന നിലപാടുകളിലും കുടുംബത്തില്‍ പല അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. പലപ്പോഴും ഇത് വഴക്കില്‍ കലാശിക്കും.
മരിക്കുന്നതിന്റെ തലേന്ന് ലാലന്റെ ഭാര്യയും മക്കളും അനീഷിനൊപ്പം ഷോപ്പിങ് മാളില്‍ പോയിരുന്നു. ഇവിടെ നിന്ന് ഉച്ചയ്ക്ക് ആഹാരവും കഴിച്ചു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഒരേ ദേവാലയത്തില്‍ പോകുന്ന ലാലന്റേയും അനീഷിന്റേയും കുടുംബങ്ങള്‍ തമ്മില്‍ മുന്‍ പരിചയമുണ്ടായിരുന്നു. ലാലന്റെ കുടുംബത്തിന്റെ സഹായിയുമായിരുന്നു അനീഷ്. ലാലന്റെ ഭാര്യക്കും അനീഷിന്റെ അമ്മയുമായും സൗഹൃദമുണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് ലാലന്റെ വീട്ടില്‍ വച്ച് അനീഷിന് കുത്തേല്‍ക്കുന്നത്. അനീഷിന്റെ നെഞ്ചിലും മുതുകിലും രണ്ട് കുത്തുകളുണ്ടായിരുന്നു. ഭാര്യയും മക്കളും തടഞ്ഞിട്ടും ലാലന്‍ കത്തി ഉപയോഗിച്ച് അനീഷിനെ ആക്രമിക്കുകയായിരുന്നു.
സംഭവദിവസം അനീഷും ലാലന്റെ കുടുംബാംഗങ്ങളും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് പരിശോധിക്കും. ലാലന്റെ വീട്ടിലുള്ളവര്‍ വിളിച്ചതിനെ തുടര്‍ന്നാണ് അനീഷ് പോയതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ശംഖുംമുഖം എ.സി. ഡി.കെ.പൃഥ്വിരാജ് പറഞ്ഞു. അറസ്റ്റിലായ ലാലനെ കോടതി റിമാന്‍ഡ് ചെയ്തു.
"
https://www.facebook.com/Malayalivartha