എല്ലാം മാറിമറിയുന്നു... പേട്ടയില്‍ മകളുടെ സുഹൃത്തായ അനീഷ് ജോര്‍ജിനെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തും മുമ്പ് പെണ്‍കുട്ടിയുടെ അമ്മ അനീഷിന്റെ അമ്മയെ വിളിച്ചിരുന്നതായി ഫോണ്‍ രേഖ; കൊലപാതകത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് പാതിരാത്രിയില്‍ നടന്ന ഫോണ്‍വിളി എന്തിന്? അന്വേഷണം ശക്തമാക്കുന്നു

പേട്ടയില്‍ മകളുടെ സുഹൃത്തായ പത്തൊന്‍പതുകാരന്‍ അനീഷ് ജോര്‍ജിനെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകുകയാണ്. കൊലപ്പെടുത്തും മുന്‍പ് പെണ്‍കുട്ടിയുടെ അമ്മ അനീഷിന്റെ അമ്മയെ വിളിച്ചിരുന്നതായി ഫോണ്‍ രേഖകള്‍ പുറത്ത്. അനീഷിന്റെ കൊലപാതകത്തിന് മുന്‍പ് പുലര്‍ച്ചെ 3.20ന് പെണ്‍കുട്ടിയുടെ അമ്മ അനീഷിന്റെ അമ്മയെ വിളിച്ചിരുന്നു.
3.30നായിരുന്നു അനീഷിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ സൈമണ്‍ ലാലന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് 4.30ന് അനീഷിന്റെ അമ്മ തിരികെ വിളിച്ചപ്പോള്‍ ഫോണെടുത്ത പെണ്‍കുട്ടിയുടെ അമ്മ മകനെക്കുറിച്ച് പൊലീസില്‍ ചോദിക്കാന്‍ പറഞ്ഞതായി വെളിപ്പെടുത്തി. മുന്‍പ് ലാലന്‍ കൊല്ലാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണെന്ന് അനീഷിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രതി ഇറച്ചിവെട്ടുകാരനാണെന്നാണ് അറിഞ്ഞത്. അനീഷിനെ പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നല്ല കിട്ടിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.
രാത്രി സന്തോഷത്തോടെയാണ് മകന്‍ ഉറങ്ങാന്‍ കിടന്നതെന്നും സൈമണും കുടുംബവും വിളിച്ചു വരുത്തിയാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നുമാണ് അനീഷിന്റെ അമ്മ ഡോളി മുന്‍പ് പറഞ്ഞിരുന്നത്. ലാലന്‍ പിടിയിലായപ്പോള്‍ നല്‍കിയ മൊഴി കളവാണെന്ന് പൊലീസും അറിയിച്ചിരുന്നു.
പേട്ട കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കൊല്ലപ്പെട്ട അനീഷിന്റെ അമ്മ ഡോളി ഇന്നലെ രംഗത്തെത്തിയിരുന്നു. അന്ന് രാത്രി ഉറങ്ങാന്‍ കിടന്ന അനീഷിനെ സൈമണും കുടുംബവും വിളിച്ചു വരുത്തിയാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നും അവര്‍ ആരോപിച്ചു.
ചൊവ്വാഴ്ച അനീഷിനൊപ്പം അവരെല്ലാം ലുലുമാളില്‍ പോയിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയത്ത് മകനെ കാണാഞ്ഞിട്ട് ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. അങ്ങനെയാണ് പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ചത്. മമ്മീ, ഞങ്ങളെല്ലാവരും ലുലുമാളിലുണ്ടെന്നും ബിരിയാണി കഴിക്കുകയാണെന്നുമായിരുന്നു അവള്‍ പറഞ്ഞത്.
അന്ന് വൈകിട്ട് ഓഫീസിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ഞാന്‍ വീണ്ടും പോയി. രാത്രി ഒമ്പത് മണിയ്ക്ക് മകനാണ് എന്നെ കൂട്ടാന്‍ വന്നത്. രാത്രി അവന് കുടിക്കാനായി ഒരു ഗ്ലാസ് പാലും എടുത്തുകൊടുത്തിട്ടാണ് ഉറങ്ങാനായി പോയത്. രാവിലെ കേട്ട വാര്‍ത്ത ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്. അവന്‍ എപ്പോഴാണ് വീട്ടില്‍ നിന്നും പോയതെന്ന് പോലും അറിഞ്ഞില്ല.
പിന്നീട് മോന്റെ ഫോണ്‍ നോക്കിയപ്പോഴാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കോള്‍ വന്നിരിക്കുന്നത് കണ്ടത്. അവളോ അവളുടെ അമ്മയോ വിളിച്ചതാകും. ആ സമയത്ത് എന്തോ പ്രശ്‌നമുണ്ടായിട്ടാണ് അവന്‍ അവിടെ പോയത്. സൈമണിന്റെ കുടുംബപ്രശ്‌നങ്ങള്‍ കുറച്ചൊക്കെ ഞങ്ങള്‍ക്കും അറിയാം. ഭാര്യയെയും മക്കളെയും അയാള്‍ ഉപദ്രവിക്കാറുണ്ട്. അപ്പോഴെല്ലാം അവര്‍ പറഞ്ഞിട്ട് മോന്‍ ഇവിടുന്ന് പോകാറുണ്ട്.
ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിക്കുന്നതായൊക്കെ അവര്‍ പറഞ്ഞിട്ടുണ്ട്. അന്നും അതുപോലെ എന്തോ സംഭവിച്ചിട്ടാണ് അവന്‍ പോയിട്ടുണ്ടാവുക. വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചെങ്കിലും അവര്‍ പറഞ്ഞത് എനിക്കൊന്നും അറിയില്ല, സ്‌റ്റേഷനില്‍ പോയാല്‍ മതിയെന്നായിരുന്നു. എന്റെ മോനെ എല്ലാവരും കൂടി ചേര്‍ന്ന് കുത്തിക്കൊല്ലുകയായിരുന്നു എന്നും ഡോളി പറഞ്ഞു. എന്തായാലും സംഭവത്തിലെ ദുരൂഹതകള്‍ ഇനിയും പുറത്താവേണ്ടതുണ്ട്.
a
https://www.facebook.com/Malayalivartha