പേട്ട കൊലപാതകത്തിൽ വമ്പൻ ട്വിസ്റ്റ്; അനീഷിനെ പെൺകുട്ടിയുടെ മുറിയിൽ നിന്നല്ല കിട്ടിയത്; നടുക്കുന്ന വെളിപ്പെടുത്തൽ; അന്ന് രാത്രി അവിടെ സംഭവിച്ചത് !

പേട്ടയിൽ മകളുടെ സുഹൃത്തായ പത്തൊൻപതുകാരൻ അനീഷ് ജോർജ്ജിനെ കുത്തിക്കൊലപ്പെടുത്തിയ അതിദാരുണമായ സംഭവത്തിനു പിന്നിലുള്ള എല്ലാ സത്യങ്ങളും ഓരോ ദിവസവും കൂടുന്തോറും മറനീക്കി പുറത്തു വരികയാണ്.അനീഷിനെ പെൺകുട്ടിയുടെ മുറിയിൽ നിന്നല്ല കിട്ടിയതെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ബന്ധുക്കൾ.
രാത്രി സന്തോഷത്തോടെയാണ് മകൻ ഉറങ്ങാൻ കിടന്നതെന്നും സൈമണും കുടുംബവും വിളിച്ചു വരുത്തിയാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നുമാണ് അനീഷിന്റെ അമ്മ പറഞ്ഞത്. ലാലൻ പിടിയിലായപ്പോൾ നൽകിയ മൊഴി കളവാണെന്ന് പൊലീസും വെളിപ്പെടുത്തിയിരുന്നു.
അതേസമയം ദൈവം ബാക്കി വച്ചു എന്ന് പറയത്തക്ക രീതിയിലുള്ള ഒരു വമ്പൻ തെളിവ് ലഭിച്ചിരിക്കുന്നു. ചില രേഖകൾ കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നു. കുത്തിക്കൊലപ്പെടുത്തും മുൻപ് പെൺകുട്ടിയുടെ അമ്മ അനീഷിന്റെ അമ്മയെ വിളിച്ചിരുന്നതായി ഫോൺ രേഖകൾ പുറത്ത്. അനീഷിന്റെ കൊലപാതകത്തിന് മുൻപ് പുലർച്ചെ ഏകദേശം 3.20ന് പെൺകുട്ടിയുടെ അമ്മ അനീഷിന്റെ അമ്മയെ വിളിച്ചു.
3.30തോടെയായിരുന്നു അനീഷിനെ പെൺകുട്ടിയുടെ അച്ഛൻ ലാലൻ കൊലപ്പെടുത്തിയത്. തുടർന്ന് 4.30ന് അനീഷിന്റെ അമ്മ തിരികെ വിളിച്ചു .അപ്പോൾ ഫോണെടുത്ത പെൺകുട്ടിയുടെ അമ്മ മകനെക്കുറിച്ച് പൊലീസിൽ ചോദിക്കാൻ പറഞ്ഞതായും വെളിപ്പെടുത്തുകയുണ്ടായി. മുൻപ് ലാലൻ കൊല്ലാൻ വേണ്ടി കരുതിക്കൂട്ടി ചെയ്‌തതാണെന്ന് അനീഷിന്റെ ബന്ധുക്കൾ ആരോപിക്കുകയുണ്ടായി. പ്രതി ഇറച്ചിവെട്ടുകാരനാണെന്നാണ് പുറത്ത് വരുന്ന വിവരം.
https://www.facebook.com/Malayalivartha