മാതാപിതാക്കൾ പുറത്തുപോയത് പെട്ടെന്ന് പ്രകോപിതയാകുന്ന ജിത്തുവിന്റെ കൈകൾ ബന്ധിച്ച ശേഷം; ഇതഴിച്ച് ജിത്തുവിനെ സ്വതന്ത്രയാക്കി വിസ്മയ, ഇരുവരും തമ്മിൽ തർക്കമുണ്ടായപ്പോൾ പെട്ടെന്ന് പ്രകോപിതയായ ജിത്തു കത്തിയെടുത്ത് ചേച്ചിയെ കുത്തി, കുഴഞ്ഞുവീണ വിസ്മയ മരിച്ചെന്ന് കരുതി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു, പിടികൂടാതിരിക്കാൻ പോലീസിനോട് പറഞ്ഞത് പച്ചക്കള്ളങ്ങൾ!
കഴിഞ്ഞ ദിവസം നാടിനെ നടുക്കി പറവൂർ പെരുവാരത്ത് വീട്ടിനുള്ളിൽ യുവതി വെന്തുമരിച്ച സംഭവത്തിൽ സഹോദരി പിടിയിലായിരിക്കുകയാണ്. പനോരമ നഗർ അറയ്ക്കപ്പറമ്പിൽ വിസ്മയ (ഷിഞ്ചു -25) മരിച്ച സംഭവത്തിലാണ് അനുജത്തി ജിത്തു (22) പോലീസിന്റെ പിടിയിലായിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ടാണ് കാക്കനാട്ടുള്ള തെരുവോരം മുരുകന്റെ അനാഥാലയത്തിൽ നിന്ന് യുവതിയെ പറവൂർ പോലീസ് പിടികൂടിയത്.
28-ന് വൈകീട്ടാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ വ്യാഴാഴ്ച പുലർച്ചെ പിങ്ക് പോലീസ് ജിത്തുവിനെ മുരുകൻ നടത്തുന്ന തെരുവോരം അനാഥാലയത്തിൽ എത്തിച്ചിരുന്നു. എറണാകുളം മേനകയ്ക്ക് സമീപം ബുധനാഴ്ച അർധരാത്രി അലഞ്ഞുനടക്കുന്നതു കണ്ട ജിത്തുവിനെ പിങ്ക് പോലീസ് തിരിച്ചറിഞ്ഞിരുന്നില്ല. ലക്ഷദ്വീപ് സ്വദേശിനിയാണെന്ന് പറഞ്ഞ ജിത്തുവിനെ പോലീസ് തന്നെ അനാഥാലയത്തിലാക്കുകയാണ് ചെയ്തത്. എന്നാൽ സഹോദരിയെ കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ യുവതി സമ്മതിച്ചതായി പോലീസ് ചൂണ്ടിക്കാട്ടി. പറവൂരിൽ എത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുമെന്നാണ് സൂചന.
വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം പിന്നീട് വിസ്മയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കാണാതായ ജിത്തുവിനെ കണ്ടെത്താൻ പറവൂർ പോലീസ് വ്യാഴാഴ്ച തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മാതാപിതാക്കളായ ശിവാനന്ദനും ജിജിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്. സഹോദരിമാർ തമ്മിൽ വഴക്കുകൂടുക പതിവാണെന്ന് അയൽവാസികൾ വെളിപ്പെടുത്തി. അന്വേഷണത്തിൽ വീട്ടിൽ രക്തപ്പാടുകളും കണ്ടെത്തിയിരുന്നു.
മാതാപിതാക്കൾ പുറത്തുപോയത് പെട്ടെന്ന് പ്രകോപിതയാകുന്ന ജിത്തുവിന്റെ കൈകൾ ബന്ധിച്ച ശേഷമാണ്. ഇതഴിച്ച് ജിത്തുവിനെ വിസ്മയ സ്വതന്ത്രയാക്കുകയായിരുന്നു. ഇതേതുടർന്ന് ജിത്തു വിസ്മയയെ കുത്തിവീഴ്ത്തി മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഇരുവരും തമ്മിൽ തർക്കമുണ്ടായപ്പോൾ പെട്ടെന്ന് പ്രകോപിതയായ ജിത്തു കത്തിയെടുത്ത് ചേച്ചിയെ കുത്തുകയുമായിരുന്നുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്. കുഴഞ്ഞുവീണ വിസ്മയ മരിച്ചെന്നാണ് ജിത്തു കരുതിയത്. ഇതേതുടർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം പിൻവശത്തുള്ള വാതിൽവഴി പുറത്തേക്ക് പോവുകയായിരുന്നുവെന്നാണ് ജിത്തു പോലീസിനോട് പറഞ്ഞത്.
അതോടൊപ്പം തന്നെ വിസ്മയ പൊള്ളലേറ്റ് മരിച്ച സംഭവം നടന്ന 28-ന് വീട്ടിൽനിന്ന് കാണാതായ അനുജത്തി ജിത്തുവിനെ എറണാകുളം നഗരത്തിൽ അലഞ്ഞുതിരിയുന്ന നിലയിൽ പോലീസ് കണ്ടെത്തിയത് 29-ന് അർധരാത്രിയോടെയായിരുന്നു. മേനകയ്ക്ക് സമീപം കണ്ടെത്തിയ യുവതിയെ പിങ്ക് പോലീസ് 30-ന് പുലർച്ചെ ഒന്നരയോടെ കാക്കനാട്ടുള്ള തെരുവോരം അനാഥാലയത്തിൽ എത്തിക്കുകയും ചെയ്തു. യുവതിയുടെ ഇംഗ്ലീഷ് കലർന്നുള്ള സംഭാഷണം മൂലം ആളെ തിരിച്ചറിയാനായില്ലെന്നാണ് പോലീസ് പറയുന്നത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷദ്വീപ് സ്വദേശിയെന്നാണ് ഇവർ വ്യക്തമാക്കിയത്.
ഇതിനിടെ വ്യാഴാഴ്ച രാവിലെ തന്നെ പറവൂർ പോലീസ് ജിത്തുവിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ലക്ഷദ്വീപ് പോലീസ് തെരുവോരത്തെത്തി യുവതിയെ ചോദ്യം ചെയ്‌തെങ്കിലും ലക്ഷദ്വീപിൽ നിന്നല്ലെന്ന് മനസിലാക്കി തിരിച്ചുപോവുകയായിരുന്നു. തലയിൽ കറുത്ത തൊപ്പിയും മുഖംമറച്ച നിലയിൽ മാസ്കും കൈയിൽ നീല സഞ്ചിയും മഞ്ഞ ഷാളുമാണ് ജിത്തു സംഭവ ദിവസം ധരിച്ചിരുന്നത്. മറ്റൊരു പേരാണ് പോലീസിനോടും തെരുവോരം പ്രവർത്തകരോടും പറഞ്ഞിരുന്നത്.
പിന്നാലെ പറവൂർ പോലീസിന് ജിത്തു ഇവിടെ ഉണ്ടെന്ന് സൂചനകിട്ടിയതിനെ തുടർന്ന് തെരുവോരം മുരുകനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് വൈകീട്ടാണ് ജിത്തുവിനെ കസ്റ്റഡിയിലെടുത്തത്. ജിത്തുവിന്റെ വലതുകൈയിലെ ചെറുവിരലും തൊട്ടടുത്ത വിരലും മുറിഞ്ഞ നിലയിലാണ്. ഇത് മരുന്നുവച്ച് ബാൻഡേജ് ചെയ്തിരുന്ന നിലയിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha