പുതുവര്‍ഷത്തെ വീട്ടിലിരുന്നും വരവേല്‍ക്കാം... രാത്രി പത്തിനു ശേഷം ഇനി യാത്രകള്‍ വേണ്ട... കര്‍ശന പരിശോധനയുമായി പോലീസ് രംഗത്ത്....

പുതുവര്‍ഷത്തെ വീട്ടിലിരുന്നും വരവേല്‍ക്കാം... രാത്രി പത്തിനു ശേഷം ഇനി യാത്രകള്‍ വേണ്ട... കര്‍ശന പരിശോധനയുമായി പോലീസ് രംഗത്ത്....
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂവിന് ഇന്നലെ രാത്രിയില്‍ തുടക്കമായി.
നിയന്ത്രണങ്ങള്‍ പാലിക്കാതെയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചും പുതുവത്സരാഘോഷങ്ങള്‍ നടത്തിയാല്‍ അകത്തു പോകുമെന്നാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. ഇന്നലെ രാത്രി മുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കി തുടങ്ങിയതോടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിരവധി പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിയാക്കായി നിയോഗിച്ചിരിക്കുന്നത്.
അടിയന്തര ആവശ്യങ്ങള്‍ക്കു പുറത്തിറങ്ങുന്നവര്‍ സ്വയംസാക്ഷ്യപത്രം കരുതണം. എല്ലായിടത്തും ഇന്നലെ രാത്രി 10നു തന്നെ കടകള്‍ അടച്ചു. നിയന്ത്രണ സമയത്തു പുറത്തിറങ്ങിയവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ടൗണുകളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു.അനുമതിയില്ലാതെ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിനോ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിനോ പടക്കം പൊട്ടിക്കുന്നതിനോ അനുവാദമില്ല.
പുതുവത്സരാഘോഷത്തോടനുബന്ധിച്ചു ഇന്നു രാത്രിയില്‍ മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തുന്നതിനായി വാഹന പരിശോധന ഊര്‍ജിതമാക്കി
മദ്യവില്പന ശാലകള്‍ നിയമപ്രകാരമുള്ള സമയപരിധിയില്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്നും പോലീസ് ഉറപ്പാക്കേണ്ടതാണ്. പാതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നവരെയും സ്ത്രീകളെയും കുട്ടികളേയും ശല്യം ചെയ്യുന്നവരെയും പിടികൂടുന്നതിനായി വനിത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ മഫ്തിയിലും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
വാഹനങ്ങളുടെ അമിതവേഗം ഒഴിവാക്കാനായി കാമറകളുടെ സഹായത്തോടെ വാഹനപരിശോധനയ ഇന്റര്‍സെപ്റ്റര്‍ വെഹിക്കിള്‍ ഉപയോഗിച്ചുള്ള വാഹന പരിശോധനയും ഏര്‍പ്പെടുത്തി.
"
https://www.facebook.com/Malayalivartha