തുമ്പീ തുമ്പീ വാ വാ...ഈ തുമ്പ ചോട്ടിൽ വാ വാ... കുങ്കുമപൂവിന്റെ ഷൂട്ടിനിടയിൽ ഞാൻ ഇടയ്ക്കു ഒന്ന് തുടക്കമിട്ട് കൊടുത്താൽ മുഴുവൻ പാടി തന്നിട്ടേ അടുത്ത ഷോട്ടിന് കയറുമായിമാരുന്നുള്ളൂ; അമലമോൾക്കിനി ഈ പാട്ട് പാടി തരാൻ മുത്തശ്ശനില്ല; തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു; ജികെ പിള്ളയെ സ്മരിച്ച് നടി അശ്വതി

പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ജികെ പിള്ളയുടെ നിര്യാണത്തില്‍ അനുശോചനവും ഓർമ്മകളും പങ്കു വച്ച് നടി അശ്വതി. കുങ്കുമപൂ എന്ന സീരിയലിൽ ജി കെ. പിള്ളയ്‌ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് അശ്വതി. അശ്വതിയുടെ വാക്കുകൾ ഇങ്ങനെ;
തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു ജികെ പിള്ള.തുമ്പീ തുമ്പീ വാ വാ.. ഈ തുമ്പ ചോട്ടിൽ വാ വാ.. തുമ്പ ചോട്ടിൽ വാ വാ കുങ്കുമപൂവിന്റെ ഷൂട്ടിനിടയിൽ ഞാൻ ഇടയ്ക്കു ഒന്ന് തുടക്കമിട്ട് കൊടുത്താൽ മുഴുവൻ പാടി തന്നിട്ടേ അടുത്ത ഷോട്ടിന് കേറുമാരുന്നുള്ളു. അമലമോൾക്കിനി ഈ പാട്ട് പാടി തരാൻ മുത്തശ്ശനില്ല .May your soul rest in peace
അതേസമയം അദ്ദേഹത്തിന് അനുശോചനമറിയിച്ച് നിരവധി പ്രമുഖർ രംഗത്ത് വന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ആറുപതിറ്റാണ്ട് സിനിമാ,സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ജി.കെ.പിള്ള ജനപ്രിയ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ മഹാനായ കലാകാരനായിരുന്നു.
മലയാള സിനിമയിലെ കാരണവരാണ് വിടവാങ്ങിയത്. ശരീര പ്രകൃതവും ഘനഗാംഭീര്യമുള്ള ശബ്ദവും അദ്ദേഹം അനശ്വരമാക്കിയ വില്ലന്‍ വേഷങ്ങള്‍ക്ക് കൂടുതല്‍ തന്മയത്വം നല്‍കി. ഏത് കഥാപാത്രവും അഭ്രപാളിയില്‍ അഭിനയിപ്പിച്ച് ഫലിപ്പിക്കുന്നതില്‍ ജന്മസിദ്ധമായ കഴിവ് ലഭിച്ച അതുല്യ പ്രതിഭയായിരുന്നു ജി.കെ.പിള്ള. കോണ്‍ഗ്രസിന്റെ ജനാധിപത്യ മതേതര ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച കറകളഞ്ഞ അനുഭാവി കൂടിയായിരുന്നു ജി.കെ.പിള്ള. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര,സീരിയല്‍ മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.
നടൻ ജി.കെ പിള്ളയുടെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ; ജി.കെ പിള്ള സാറിന്റെ നിര്യാണത്തോടെ മലയാള സിനിമയിലെ ഏറ്റവും തലമുതിര്‍ന്ന നടന്മാരിലൊരാളെയാണ് നമുക്ക് നഷ്ടപ്പെടുന്നത്. ആറര പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ 350 ലേറെ സിനിമകളിലും ഒട്ടനവധി സീരിയലുകളിലുമായി മറക്കാന്‍ പറ്റാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചു.
ഗാംഭീര്യമാര്‍ന്ന വില്ലന്‍ വേഷങ്ങളും സ്നേഹനിധിയായ മുത്തശ്ശന്‍ വേഷങ്ങളും ഒരേപോലെ അദ്ദേഹം മികവുറ്റതാക്കി. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ് ജി.കെ പിള്ള സാറിന്റെ വിയോഗം. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സിനിമാപ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. കൂപ്പുകൈകളോടെ വിട. ആദരാഞ്ജലികൾ.
https://www.facebook.com/Malayalivartha