ഒടുവിൽ കുഞ്ഞിനെ സാക്ഷിയാക്കി തന്നെ ആ ചടങ്ങും, അനുപമയുടെ കഴുത്തിൽ താലിചാർത്തി അജിത്ത്, ഇരുവരും നിയമപരമായി ഒന്നിക്കുന്നത് കോടതി ഉത്തരവിലൂടെ കുട്ടിയെ സ്വന്തമാക്കിയതിന് പിന്നാലെ, വിവാഹം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ, മറ്റ് ആഘോഷങ്ങളൊന്നും ഒരുക്കിയിരുന്നില്ല, വർഷാവസാന ദിവസം വിവാഹിതരാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, നേരത്തെ തന്നെ വിവാഹിതരാകണമെന്ന് തീരുമാനിച്ചിരുന്നതാണെന്നും അനുപമ

വിവാദങ്ങൾക്കും ചൂടേറിയ ചർച്ചകൾക്കുമെല്ലാം പരിസമാപ്തി ആയിരിക്കുകയാണ്. ദത്ത് വിവാദത്തിൽ വാർത്തയിൽ ഇടംപിടിച്ച അനുപമ തന്റെ കുഞ്ഞിനായി നടത്തിയ നിയമ പോരാട്ടങ്ങളും വെല്ലുവിളികളുമെല്ലാം ധൈര്യത്തോടെ നേരിട്ടയാളാണ് അനുപമ. ഒടുവിൽ തന്റെ കുഞ്ഞിനെ അനുപമ നിയമപരമായി തന്നെ സ്വന്തമാക്കുകയും ചെയ്തിരുന്നു....
ഇനിയെല്ലാം നിയമപരമായി നടക്കട്ടെ എന്നതിനാലാകാം ഇരുവരും നിയപരമായി തന്നെ ഒന്നിക്കാൻ തീരുമാനമെടുത്തതും.അനുപമയും അജിത്തും ഔദ്യോഗികമായി വിവാഹിതരായിരിക്കുകയാണ്. മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്.
കോടതി ഉത്തരവിലൂടെ കുട്ടിയെ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹത്തിന് അപേക്ഷ നല്‍കിയിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് ഇവരുടെ വിവാഹത്തിന് സാധുത നല്‍കിയത്.രജിസ്ട്രർ വിവാഹം ചെയ്യുന്നതിനായി ഒരുമാസം മുൻപാണ് അപേക്ഷ നൽകിയതെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
വർഷാവസാന ദിവസം വിവാഹിതരാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നിയമപരമായി വിവാഹിതരാകണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെന്നും അനുപമ പറഞ്ഞു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. മറ്റ് ആഘോഷങ്ങളൊന്നും ഒരുക്കിയിരുന്നില്ല.
കുഞ്ഞിന് വേണ്ടിയുള്ള അനുപമയുടെ പോരാട്ടം കേരളത്തില്‍ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സിപിഎമ്മിനെയും സര്‍ക്കാരിനെയും ശിശുക്ഷേമ സമിതിയെയും പിടിച്ചുലച്ച വിവാദമായിരുന്നു ഇവരുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്കിയ വിഷയം. ഇവരുടെ കുഞ്ഞിനെ ആന്ധ്രയിലേക്ക് ദത്ത് നല്കിയതും അതുസംബന്ധിച്ച വിവാദങ്ങളും കേരളത്തില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു.
കേരളം ഇതുവരെ പരിചയിക്കാത്തൊരു പോരാട്ടമാണ് നൊന്തുപെറ്റ കുഞ്ഞിെന തിരികകെക്കിട്ടാന് അനുപമ എന്ന പേരൂര്‍ക്കടക്കാരി വര്‍ഷാവസാനം നടത്തിയത്. സിപിഎം ഉന്നതര്‍തന്നെ ആരോപണനിഴലിലായതോടെ നുണക്കഥകളുടെ പെരുമഴക്കാലം കൂടി താണ്ടേണ്ടിവന്നു അനുപമയ്ക്കും പങ്കാളി അജിത്തിനും. കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും അന്വേഷണറിപ്പോര്‍ട്ട് പൂഴ്ത്തി കേസിലെ ആരോപണവിധേയരെ സര്‍ക്കാര്‍ തന്നെ സംരക്ഷിക്കുന്നതിനും 2021 സാക്ഷിയായി.
വിവാഹത്തിന് മുമ്പ് ഉണ്ടായ തന്റെ കുട്ടി എവിടെയെന്ന് അനുപമ എന്ന 22 കാരി ഉറക്കെ ചോദിച്ചപ്പോള്‍ സമൂഹത്തിന്റെ സദാചാര സങ്കല്പങ്ങളെല്ലാം തകര്‍ന്നു വീണു. കുഞ്ഞിന്റെ അച്ഛന് മുമ്പ് വിവാഹിതനായിരുന്നു എന്നു കൂടി കേട്ടതോടെ സമൂഹം മുന്‍വിധികളില്‍ കുരുക്കിയിട്ടു പെറ്റമ്മയെ.
എന്നാല്‍ സമൂഹമധ്യത്തിലേയ്ക്ക് പരസ്യ ചോദ്യവുമായി എത്തുംമുമ്പ് അനുപമ കയറിയിറങ്ങാത്ത അധികാരസ്ഥാനങ്ങള്‍ കുറവായിരുന്നുവെന്ന് മാധ്യമങ്ങള്‍ തെളിവുകള്‍ നിരത്തിയതോടെ അമ്മയ്ക്കൊപ്പമെന്ന് സര്‍ക്കാരിനുപോലും തിരുത്തേണ്ടിവന്നു. 2020 ഒക്ടോബര്‍ 19നാണ് സിപിഎം പ്രാദേശിക നേതാവിന്റെ മകളും എസ് എഫ് ഐ നേതാവുമായിരുന്ന അനുപമ എസ് ചന്ദ്രന് ആണ്‍കുഞ്ഞിന് ജന്മം നൽകുന്നത്.
https://www.facebook.com/Malayalivartha