കടലില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു; സംഭവം കോഴിക്കോട് ബീച്ചിൽ

കടലില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു. കോഴിക്കോട് ബീച്ചിലാണ് സംഭവം. 11 വയസ് തോന്നിക്കുന്ന കുട്ടിയാണ് മരിച്ചത്. കുളിക്കാനിറങ്ങിയ കുട്ടികള്‍ അബദ്ധത്തില്‍ തിരയിലകപ്പെടുകയായിരുന്നു. നാട്ടുകാരും കോസ്റ്റ്ഗാര്‍ഡും നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ബീച്ച് ആശുപത്രിയിലേക്കു മാറ്റി. അതേസമയം തിരയില്‍ അകപ്പെട്ട മറ്റൊരു കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
https://www.facebook.com/Malayalivartha