ഈ കാണുന്ന രണ്ടു കണ്ണാടി പല പ്രതിസന്ധിഘട്ടങ്ങളിലും രക്ഷിച്ചിട്ടുണ്ട് അത് അന്നത്തെ യാത്രകളില്‍ എനിക്കൊരു വലിയ ആശ്വാസമായിരുന്നു! ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരോട് ഇപ്പോള്‍ നിങ്ങളുടെ അവസരമാണ്, അത് നിങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം... കാലം ഈ കണ്ണാടി പോലെയാണ്'; നെപ്പോളിയന്‍റെ കണ്ണാടികളുമായി ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ഫേസ്ബുക്ക് കുറിപ്പ്

ആര്‍.ടി.ഒ ഓഫീസില്‍ പ്രശ്നങ്ങളുണ്ടാക്കിയതിന്‍റെ പേരില്‍ കേസ് ചുമത്തി വാര്‍ത്തകളില്‍ ഇടം നേടിയ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ ഒരിടവേളക്ക് ശേഷം വീണ്ടും തങ്ങൾക്കെതിരെയുണ്ടായ സംഭവങ്ങളിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ആര്‍.ടി.ഒ കസ്റ്റഡിയിലുള്ള നെപ്പോളിയന്‍ എന്ന തങ്ങളുടെ ടെമ്ബോ ട്രാവലര്‍ എന്നും ഒരു പ്രതീക്ഷയായിരുന്നുവെന്നും എന്നാല്‍ ഇന്ന് ഈ കാണുന്ന രണ്ടു കണ്ണാടി മാത്രമേ അവന്‍റേതായി കൈയ്യിലുള്ളൂവെന്നും ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ വിവാദമായ കേസിനെയും വാഹന കസ്റ്റഡിയെയും പരാമര്‍ശിച്ച് പോസ്റ്റ് പങ്കുവെച്ചത്. തങ്ങളുടെ നെപ്പോളിയന്‍ എന്ന ടെമ്ബോ ട്രാവലറിന്‍റെ ഇരുവശങ്ങളിലെയും കണ്ണാടികളുടെ(റിയര്‍ വ്യൂ മിറര്‍) ചിത്രവും ഇ ബുള്‍ ജെറ്റ് പങ്കുവെച്ചു.
ഈ കാണുന്ന രണ്ടു കണ്ണാടി പല പ്രതിസന്ധിഘട്ടങ്ങളിലും രക്ഷിച്ചിട്ടുണ്ട് അത് അന്നത്തെ യാത്രകളില്‍ എനിക്കൊരു വലിയ ആശ്വാസമായിരുന്നു. ഇന്ന് പ്രതിസന്ധിഘട്ടങ്ങളില്‍ പലരീതിയിലുള്ള ആരോപണങ്ങളും കല്ലേറുകളും ഏറ്റുവാങ്ങുന്നു. എന്നാല്‍ ഞങ്ങള്‍ക്കറിയാം ഒരു തിരിച്ചുവരവ് ഉണ്ടാവും. അത് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
ഞങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരോട് ഇപ്പോള്‍ നിങ്ങളുടെ അവസരമാണ്. അത് നിങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ കാലം ഈ കണ്ണാടി പോലെയാണ്'- ഇ ബുള്‍ ജെറ്റ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ തങ്ങളുടെ വാഹനം അപകടകരമാകും വിധത്തില്‍ രൂപമാറ്റം വരുത്തി എന്നതാണ് കേസ്. വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചു, സൈറണ്‍ ഘടിപ്പിച്ചു, പൊതുജനങ്ങള്‍ക്ക് ഹാനികരമാകുന്ന രീതിയില്‍ ലൈറ്റും ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്ര നടത്തുകയും ചെയ്തു, എല്‍.ഇ.ഡി ലൈറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 1988-ലെ മോട്ടോര്‍ വാഹന നിയമവുമായി ബന്ധപ്പെട്ട് ആര്‍.ടി.ഒ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.
നികുതി അടക്കുന്നതില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ വീഴ്ച വരുത്തിയതായും വാഹനം ഭേദഗതി ചെയ്തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഇരുവരും നിലവില്‍ ജാമ്യത്തിലാണ്.
https://www.facebook.com/Malayalivartha