'വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന മോദി സര്‍ക്കാറിന്റെ നയം പിണറായിയും പിന്തുടരുകയാണ്'; സില്‍വര്‍ലൈന്‍ വരേണ്യവര്ഗത്തിനായുള്ള പദ്ധതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സില്‍വര്‍ലൈന്‍ വരേണ്യവര്ഗത്തിനായുള്ള പദ്ധതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പദ്ധതി സാധാരണക്കാര്‍ക്ക് ഗുണമില്ലാത്തതാണെന്നും ഡിപിആറിന്റെ ചില പേജുകള്‍ മാത്രം പുറത്തുവന്നപ്പോള്‍ തന്നെ പദ്ധതി ജനവിരുദ്ധമെന്ന് വ്യക്തമായിട്ടുണ്ടെന്നും സതീശന് പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തെ കടക്കെണിയിലാക്കുമെന്നും പദ്ധതി നടപ്പായാല്‍ വരും തലമുറകള്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും സതീശന് പറഞ്ഞു. വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന മോദി സര്‍ക്കാറിന്റെ നയം പിണറായിയും തുടരുകയാണെന്നും സതീശന് ആരോപിച്ചു
https://www.facebook.com/Malayalivartha