ആലപ്പുഴയെ കലാപഭൂമിയാക്കാനും മതധ്രുവീകരണത്തിലൂടെ വര്‍ഗീയകലാപം ഉണ്ടാക്കാനുമുള്ള ആസൂത്രിതശ്രമമാണ് നടന്നത്; ആലപ്പുഴയില്‍ വര്‍ഗീയകലാപം നടക്കാതിരുന്നത് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ഭരിക്കുന്നതുകൊണ്ടാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

കൊലപാതകങ്ങള്‍ക്ക് പിന്നാലെ ആലപ്പുഴയില്‍ വര്‍ഗീയകലാപം നടക്കാതിരുന്നത് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ഭരിക്കുന്നതുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.
ആലപ്പുഴയെ കലാപഭൂമിയാക്കാനും മതധ്രുവീകരണത്തിലൂടെ വര്‍ഗീയകലാപം ഉണ്ടാക്കാനുമുള്ള ആസൂത്രിതശ്രമമാണ് നടന്നതെന്നും ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെക്കുലര്‍ മാര്‍ച്ചില്‍ പങ്കെടുക്കവെ കോടിയേരി പറഞ്ഞു.
'പോലീസിന്റെ ശക്തമായ ഇടപെടല്‍കൊണ്ടാണ് ഇവിടെ ഒരു വര്‍ഗീയ കലാപം ഒഴിവായത്. വര്‍ഗീയകലാപങ്ങള്‍ അടിച്ചമര്‍ത്തും. ഇസ്ലാമികരാഷ്‌ട്രം എന്ന വികാരമുണ്ടാക്കാനാണ് എസ്‌ഡിപിഐയുടെ ശ്രമം. ഏറ്റുമുട്ടി മരിച്ചാല്‍ സ്വര്‍ഗത്തിലെത്താമെന്നു പറഞ്ഞ് ചാവേറുകളെ സൃഷ്‌ടിക്കുകയാണ്. ജനങ്ങളെ രംഗത്തിറക്കി വര്‍ഗീയധ്രുവീകരണത്തെ നേരിടും. ഇവിടെ വര്‍ഗീയകലാപം നടക്കാതിരുന്നത് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ഭരിക്കുന്നതുകൊണ്ട് മാത്രമാണ്'. കോടിയേരി വ്യക്തമാക്കി.
ഭൂരിപക്ഷം മുസ്ലിങ്ങളും മതനിരപേക്ഷവാദികളാണെന്നും വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മുതല്‍ വിപ്ലവപ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച എച്ച് സലാം എംഎല്‍എ എസ്‌ഡിപിഐക്കാരനെന്നാണ് ആര്‍എസ്‌എസ് പറയുന്നതെന്നും കോടിയേരി പറഞ്ഞു. എന്ത് വില കൊടുത്തും മതനിരപേക്ഷ സംസ്ഥാനമായി കേരളത്തെ നിലനിര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha