കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍.... തിങ്കളാഴ്ച മുതലാണ് വാക്സിനേഷന്‍ നല്‍കിത്തുടങ്ങുക, ഓണ്‍ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷന്‍ വഴിയും വാക്സിനേഷന്‍ സ്‌ളോട്ട് ലഭ്യമാകും

15 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. തിങ്കളാഴ്ച മുതലാണ് വാക്സിനേഷന്‍ നല്‍കിത്തുടങ്ങുക. ഓണ്‍ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷന്‍ വഴിയും വാക്സിനേഷന്‍ സ്‌ളോട്ട് ലഭിക്കും.
തിരക്ക് ഒഴിവാക്കാനും സമയം ലാഭിക്കാനും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് എത്തുന്നതാണ് ഫലപ്രദം. സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ വഴിയോ ലളിതമായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. കുടുംബാംഗങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാം.
അതേസമയം, ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ രജിസ്ട്രേഷന്‍ നടത്തുന്നുണ്ടെന്ന് അദ്ധ്യാപകര്‍ ഉറപ്പാക്കും. നിലവിലുള്ള വാക്സിന്‍ വിതരണ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും.
അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും 10 മുതല്‍ മുന്‍കരുതല്‍ വാക്സിനേഷന്റെ അധികഡോസ് നല്‍കാനുള്ള രജിസ്ട്രേഷനും ശനിയാഴ്ച ആരംഭിക്കും. നിലവില്‍ രണ്ടാംഡോസ് എടുത്തശേഷം ഒമ്പതുമാസം അഥവാ 39 ആഴ്ച പൂര്‍ത്തീകരിച്ചവര്‍ക്കാണ് നല്‍കുക.
നിലവിലുള്ള കോവിന്‍ അക്കൗണ്ടില്‍ രജിസ്റ്റര്‍ചെയ്തും വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും വാക്സിന്‍ സ്വീകരിക്കാം.
" f
https://www.facebook.com/Malayalivartha