ഒറ്റപ്പെട്ടെന്ന തോന്നല്‍ കൊലയാളിയാക്കി..... അച്ഛനും അമ്മയ്ക്കും വിസ്മയയോടാണ് കൂടുതല്‍ സ്‌നേഹമുള്ളതെന്നും വീട്ടില്‍ താന്‍ ഒറ്റപ്പെട്ടുവെന്ന തോന്നലുമാണ് സഹോദരിയെ വകവരുത്തുന്നതിലേക്ക് നയിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പോലീസിനോട് ജിത്തു

ഒറ്റപ്പെട്ടെന്ന തോന്നല്‍ കൊലയാളിയാക്കി.... വീട്ടില്‍ താന്‍ ഒറ്റപ്പെട്ടുവെന്ന തോന്നലാണ് സഹോദരിയെ വകവരുത്തുന്നതിലേക്ക് നയിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ജിത്തു പോലീസിനോട് പറഞ്ഞു.
അച്ഛനും അമ്മയ്ക്കും വിസ്മയയോടാണ് കൂടുതല്‍ സ്‌നേഹമുള്ളതെന്ന തോന്നലായിരുന്നു ജിത്തുവിന്. വിസ്മയയോടായിരുന്നു അവര്‍ക്ക് സ്‌നേഹവും കൂടുതല്‍ അടുപ്പവും. ഇത് ജിത്തുവിന് മാനസിക പിരിമുറുക്കത്തിന് കാരണമായി.
മുമ്പ് രണ്ടുതവണ ജിത്തുവിനെ കാണാതായിരുന്നു. പിന്നീട് കണ്ടെത്തിയപ്പോള്‍ താന്‍ ഇനി വീട്ടിലേക്ക് പോകില്ലെന്ന് വാശിപിടിച്ചിരുന്നു. തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ പോലീസ് അന്ന് യുവതിയെ എറണാകുളത്തെ ഒരു സ്ഥാപനത്തിലാക്കുകയായിരുന്നു. പിന്നീട്, അമ്മ ജിജി കോടതി ഉത്തരിവിലൂടെയാണ് മകളെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അതിനുശേഷം ജിത്തുവിനെ മാതാപിതാക്കള്‍ പുറത്തുപോകുമ്പോള്‍ വീട്ടില്‍ കെട്ടിയിടുക പതിവായിരുന്നു.
കൊലയ്ക്കുശേഷം ബസില്‍ എടവനക്കാട് എത്തുകയും അവിടെനിന്ന് കാറില്‍ ലിഫ്റ്റ് നേടി എറണാകുളത്തേക്ക് പോവുകയുമായിരുന്നുവെന്നാണ് ജിത്തു പറഞ്ഞത്. ആലുവ എസ്.പി. കെ. കാര്‍ത്തിക്, ഡിവൈ.എസ്.പി. എസ്. ബിനു, എസ്.എച്ച്.ഒ.മാരായ ഷോജോ വര്‍ഗീസ്, യേശുദാസ്, എസ്.ഐ.മാരായ പ്രശാന്ത് പി. നായര്‍, അരുണ്‍ദേവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍
അതേസമയം പെരുവാരത്ത് വിസ്മയയെ (ഷിഞ്ചു -25) കുത്തിയും തീവെച്ചും കൊലപ്പെടുത്തിയ കേസില്‍ സഹോദരി ജിത്തുവിനെ (22) പൊലീസ് വീട്ടില്‍ എത്തിച്ച് തെളിവെടുത്തു.
കുത്തിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും വീട്ടില്‍നിന്ന് കണ്ടെടുത്തു. പുതിയ വസ്ത്രങ്ങള്‍ ധരിച്ച് വീടിന്റെ പിറകിലൂടെയാണ് ജിത്തു സംഭവശേഷം സ്ഥലംവിട്ടത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ തെളിവെടുപ്പിന് വീട്ടില്‍ എത്തിച്ചപ്പോള്‍ ഒരുകൂസലും കൂടാതെയാണ് ജിത്തു പെരുമാറിയത്. കുറ്റകൃത്യം സമ്മതിച്ച ജിത്തു, മാതാപിതാക്കള്‍ തന്നോട് വിവേചനപരമായാണ് പെരുമാറിയിരുന്നതെന്ന് പൊലീസിനോട് പറഞ്ഞു.
വൈദ്യപരിശോധനയ്ക്കുശേഷം മജിസ്ട്രേട്ടിനുമുന്നില്‍ ഹാജരാക്കിയ ജിത്തുവിനെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
https://www.facebook.com/Malayalivartha