സര്‍വകലാശാലാ നിയമനവിഷയത്തില്‍ ഗവര്‍ണറുടെ നിലപാടിനെതിരെ സര്‍ക്കാരിനെ പിന്തുണച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പരസ്യമായി കളത്തിലേക്ക്....

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം പല നിലപാടുകളില്‍ പല പക്ഷത്തായതാണ് കേരളത്തില്‍ ഭരണപക്ഷത്തിന്റെ നേട്ടം. സര്‍വകലാശാലാ നിയമനവിഷയത്തില്‍ ഗവര്‍ണറുടെ നിലപാടിനെതിരെ സര്‍ക്കാരിനെ പിന്തുണച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പരസ്യമായി കളത്തിലിറങ്ങിയിരിക്കുന്നു.
കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പൊതുനിലപാടിനെതിരെ ഒറ്റയാനായി ശശി തരൂര്‍ പിണറായിയെ പിന്‍തുണച്ചതിനു പിന്നാലെയാണ് ഗവര്‍ണക്കെതിരെ പ്രതിപക്ഷനേതാവ് സര്‍ക്കാരിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ഒരു പരിധിവരെ സര്‍ക്കാരിന്റെ ബി ടീമായി മാറിയിരിക്കുകയാണ് കെ സുധാകരനും വിഡി സതീശനും.
ബിജെപി പ്രീണനം ലക്ഷ്യം വെച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചാന്‍സിലര്‍ പദവിയില്‍ കളിക്കുന്നതെന്ന സതീശന്റെ നിലപാടിനെ രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പിന്‍തുണച്ചതോടെ പിണറായിക്ക് സങ്കീര്‍മായ വിഷയത്തില്‍ പിന്‍ബലം വര്‍ധിച്ചിരിക്കുന്നു. ചാന്‍സിലര്‍ പദവിയില്‍ നിന്ന് താന്‍ ഒഴിയുകയാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടില്‍ പിണറായി വെള്ളംകുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൂടുതല്‍ ദാഹശമിനിയുമായി സതീശനും രമേശും സര്‍ക്കാരിനെ പിന്‍തുണച്ച് കളത്തിലെത്തുന്നത്.
പ്രതിപക്ഷം എന്ന നിലയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ കിട്ടുന്ന എല്ലാ അവസരങ്ങളും കളഞ്ഞുകുളിക്കുകയാണ് സതീശനും സുധാകരനും. ഇതിനിടെ ശശി തരൂര്‍ പാര്‍ട്ടി ചട്ടകൂടിനുള്ളില്‍ നിലനില്‍ക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഇടംകാണില്ലെന്ന സുധാകരന്റെ പ്രതികരണം സിപിഎമ്മിനും ദേശാഭിമാനിക്കും നല്ല മുതലെടുപ്പിനുള്ള വിഷയവുമായി മാറിയിരിക്കുന്നു. വൈസ് ചാന്‍സലര്‍ നിയമന വിവാദത്തെത്തുടര്‍ന്നു താന്‍ ചാന്‍സലര്‍ പദവിയില്‍ തുടരില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടു നിയമവിരുദ്ധമാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ കൊടുങ്കാറ്റായി മാറേണ്ട പ്രതിപക്ഷം പലപ്പോഴും പിണറായി വിജയന് ചാമരം വീശുന്ന നിലവാരത്തികര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം നിയമ വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറയുന്നത്. കേരള നിയമസഭ പാസാക്കിയ യൂണിവേഴ്സിറ്റി നിയമങ്ങള്‍ പ്രകാരം അവയുടെ ചാന്‍സലര്‍ ഗവര്‍ണറാണ്.
നിയമം അനുസരിച്ച് അദ്ദേഹം ചാന്‍സലര്‍ പദവിയില്‍ തുടരണം. തുടരാതിരിക്കണമെങ്കില്‍ നിയമസഭയില്‍ നിയമ ഭേദഗതി കൊണ്ടുവന്നു ഗവര്‍ണറെ പദവിയില്‍നിന്നു മാറ്റിയാല്‍ മാത്രമേ സാധിക്കൂ. ഗവര്‍ണറുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനില്‍ക്കില്ലെന്ന വി.ഡി. സതീശന്റെ നിലപാട് സിപിഎമ്മിനു വലിയ രക്ഷയായിരിക്കുന്നു. ഗവര്‍ണര്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവികള്‍ ഒഴിയുന്നത് ഇവയുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്.
കെ-റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിന് പരസ്യമായ താക്കീതാണ് കെ.പി.സി.സി. അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയത്. ശശി തരൂര്‍ പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നു സുധാകരന്‍ പറഞ്ഞത് സിപിഎം വലിയ ആയുധമായി മാറുകയും ചെയ്തു. കോണ്‍ഗ്രസിനുള്ളില്‍ അനൈക്യം വര്‍ധിച്ചുവരുന്നുവെന്നതിനുള്ള സൂചനയായിരുന്നു കെ-റയിലില്‍ മറുപടി എഴുതിത്തരാന്‍ തരൂരിനോട് ആവശ്യപ്പെട്ടത്. ഗ്രൂപ്പുകള്‍ക്കതീതനായി സ്വതന്ത്ര നിലപാടുകള്‍ സ്വകരിക്കുന്ന ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ടുപോകുമെന്നുവരെ സൂചനകളുണ്ട്.
ഇനി ഒരിക്കല്‍ക്കൂടി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ശശിക്ക് താല്‍പര്യമില്ലെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ശക്തമായ ഒരു സമരമോ പ്രക്ഷോഭമോ സര്‍ക്കാരിനെതിരെ ഇന്നേവരെ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള അകല്‍ച്ചയും പിണറായി വിജയന് നേട്ടമായി. നിലവിലെ പ്രതിപക്ഷത്തെക്കാള്‍ ഏറെ ഭേദമായിരുന്നു രമേശ് ചെന്നത്തലയുടെ പ്രതിപക്ഷനിലപാടുകളെന്ന് വ്യക്തമായിക്കഴിഞ്ഞു. പ്രതിപക്ഷം എന്ന നിലയില്‍ സര്‍ക്കാരിനെതിരെ ഉറച്ച നിലപാടുകള്‍ സ്വീകരിക്കാതെ ഒപ്പമുള്ള അണികളെ ധൈര്യപ്പെടുത്തി കൂടെനിറുത്താനാവില്ല.
കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്തശേഷവും കെ സുധാകരന് ഡിസിസി പുനസംഘടനയ്ക്കുപരിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനാകാത്തതും പരിമിതിയായി മാറിയിരിക്കുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് സംസ്ഥാനത്ത് കൂടുതല്‍ ദുര്‍ബലമാകുന്ന സാഹചര്യമാണ് സംജാതമാകുന്നത്.
"
https://www.facebook.com/Malayalivartha