ചിരിയടക്കി സിപിഎം... രാഷ്ട്രപതിക്ക് ഡോക്ടറേറ്റ് നല്‍കാത്തതില്‍ ദേശവ്യാപകമായി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി; ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം; ഗവര്‍ണര്‍ക്കെതിരേ നേരിട്ടുള്ള ആക്രമണവുമായി പ്രതിപക്ഷം വന്നപ്പോള്‍ സിപിഎമ്മിന് ആശ്വാസം

രാഷ്ടപതി രാം നാഥ് കോവിന്ദിന് ഡോക്ടറേറ്റ് നല്‍കാത്ത സംഭവത്തില്‍ സര്‍ക്കാരിനെ എല്ലാവരും കുറ്റപ്പെടുത്തുമെന്നാണ് കരുതിയത്. എന്നാല്‍ പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നേരെ തിരിയുകയായിരുന്നു. സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ ശീതയുദ്ധം തുടരുന്നതിനിടെ ഗവര്‍ണര്‍ക്കെതിരേ നേരിട്ടുള്ള ആക്രമണവുമായി പ്രതിപക്ഷം രംഗത്തെത്തി.
സര്‍വകലാശാല വൈസ് ചാന്‍സലറെ വിളിച്ചുവരുത്തി ആര്‍ക്കെങ്കിലും ഡിലിറ്റ് ബിരുദം നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതു നിയമവിരുദ്ധമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ഗവര്‍ണര്‍ അനധികൃതമായി ഇടപെട്ടിട്ടുണ്ടെങ്കില്‍ സര്‍ക്കാരും സര്‍വകലാശാലയും ഇത് ഒളിച്ചുവച്ചത് എന്തിനാണെന്നും പ്രതിപക്ഷനേതാവ് ആരാഞ്ഞു.
സര്‍വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ വഴിവിട്ട ഇടപെടലുകള്‍ ആദ്യം ഗവര്‍ണര്‍ അംഗീകരിക്കുകയാണ് ചെയ്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തെറ്റു പറ്റിയെന്നു ഗവര്‍ണര്‍ക്ക് ബോധ്യം ഉണ്ടെങ്കില്‍ തെറ്റു തിരുത്തണം. വി.സി. രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ ഗവര്‍ണര്‍ പുറത്താക്കണം. വി.സി. പുനര്‍നിയമനം ശരിയാണെന്നാണ് ഗവര്‍ണര്‍ ഹൈക്കോടതിയില്‍ ആദ്യം സത്യവാങ്മൂലം നല്‍കിയത്. വീണ്ടും തിരുത്തി പറയേണ്ടി വരുമെന്നതിനാലാണ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിവാദത്തില്‍നിന്ന് ഒളിച്ചോടാനുള്ള തന്ത്രമാണ് ഡി ലിറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളെന്നും സതീശന്‍ ആരോപിച്ചു.
സര്‍വകലാശാല ഭരണവും നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ തുടരില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. മന്ത്രിമാര്‍ ഗവര്‍ണറെ നേരിട്ടുകണ്ടുവെങ്കിലും അദ്ദേഹം നിലപാടില്‍ നിന്ന് പിന്നോട്ടുപോകാന്‍ തയാറാകാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ ശിപാര്‍ശ കേരള സര്‍വകലാശാല നിഷേധിച്ചതാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന ആരോപണവുമായി മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയത്. ഡിലിറ്റ് വിവാദം ഏറ്റുപിടിച്ച ബി.ജെ.പി. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിയെ അപമാനിച്ചുവെന്നാരോപിച്ചുകൊണ്ട് രംഗത്തുവരുന്നതിനിടെയാണ് പ്രതിപക്ഷം ആക്രമണം ഗവര്‍ണര്‍ക്കു നേര്‍ക്കാക്കുന്നതും പ്രതിപക്ഷനേതാവ് തുറന്നടിച്ച് രംഗത്ത് എത്തുന്നതും.
കണ്ണൂര്‍, കാലടി വി.സി നിയമന തര്‍ക്കങ്ങളില്‍ നിന്നാരംഭിച്ച ഗവര്‍ണര്‍ സര്‍ക്കാര്‍ നിഴല്‍ യുദ്ധം, രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നിഷേധിച്ചെന്ന ഗുരുതര ആരോപണത്തിന് വഴിമാറിയതോടെ വിവാദം വഴിത്തിരിവിലേക്ക് മാറി.
രാജ്യത്തിന്റെ അന്തസ്സ് മാനിച്ച് പല കാര്യങ്ങളും വെളിപ്പെടുത്തുന്നില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ,രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത് കേരള സര്‍വകലാശാല നിരസിച്ചെന്നു ആരോപിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. രാഷ്ട്രപതിയെ കേരളം അപമാനിച്ചെന്നാരോപിച്ച് ബി.ജെ.പിയുമെത്തി.
അതേസമയം, വി.സി നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ വിവാദ വെളിപ്പെടുത്തലുകള്‍ ആയുധമാക്കി സര്‍ക്കാരിനെയും, ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നതിനിടിടെയുണ്ടായ ഡിലിറ്റ് വിവാദം രാഷ്ട്രീയ ശ്രദ്ധ വഴി തിരിച്ചുവിടുമോയെന്ന ആശങ്ക പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രതികരണത്തിലുണ്ടായി. കണ്ണൂര്‍ വി.സി കേസ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് തള്ളിക്കളഞ്ഞത് സര്‍ക്കാരിന് ആശ്വാസമായെങ്കിലും, അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിലുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കേസ് മുറുകുന്നതോടെ സര്‍ക്കാര്‍ വെട്ടിലാകുമെന്ന് പ്രതിപക്ഷം കണക്കുകൂട്ടുന്നു. അപ്പോഴാണ് ഡോക്ടറേറ്റ് വിഷയം വരുന്നത്. പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞതോടെ വെട്ടിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha