പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്റില്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്റില്‍. ബി ജെ പി യെ സഹായിക്കാന്‍ വേണ്ടി ചെന്നിത്തല രംഗത്തെത്തിയെന്നാണ് നേതാക്കള്‍ ഡല്‍ഹിയില്‍ പരാതിപ്പെട്ടിരിക്കുന്നത്.
ഗവര്‍ണറെ അനുകൂലിച്ച് ചെന്നിത്തല രീഗത്തെത്തിയെന്നാണ് ആരോപണം. ബി ജെപി നേതാവായ ഗവര്‍ണറെ സഹായിക്കുകയും ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ എതിര്‍ക്കുകയും ചെയ്യുന്ന പ്രവണത നല്ലതല്ലെന്നാണ് കോണ്‍ഗ്രസിന്‍െഔദ്യോഗിക നേതാക്കളുടെ വിഷമം. ചെന്നിത്തലയാകട്ടെ സതീശനെ പ്രകോപിപ്പിക്കുന്നതിനായി വീണ്ടും രംഗത്തെത്തും എന്നാണ് കരുതുന്നത്.
രാഷ്ട്രപതിക്ക് ഡി.ലിറ്റ് നിഷേധിച്ചുവെന്ന വിവാദത്തില്‍ സര്‍ക്കാറിനെതിരായ ചെന്നിത്തലയുടെ ആക്ഷേപം ഏറ്റെടുക്കാതെയാണ് ഗവര്‍ണറെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയത്. .രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാന്‍ ഗവര്‍ണ്ണര്‍ ശുപാര്‍ശ ചെയ്‌തെങ്കില്‍ അത് തെറ്റാണെന്നും ഇപ്പോള്‍ വിഷയം ഉയര്‍ത്തുന്നത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും വിഡി സതീശന്‍ പറഞ്ഞു.
പ്രശ്‌നമെന്താണെന്ന് ഗവര്‍ണ്ണര്‍ വെളിപ്പെടുത്തണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദളിതനായ രാഷ്ടപ്രതിയെ സര്‍ക്കാര്‍ അപമാനിച്ചുവെന്നാണ് ബിജെപി വിമര്‍ശനം.
ഗവര്‍ണറോടും സര്‍ക്കാറിനോടും ചോദ്യങ്ങള്‍ ഉണ്ടെങ്കിലും ഡി ലിറ്റ് വിവാദം ചെന്നിത്തല തുറന്ന് വിട്ടത് സര്‍ക്കാറിനെ വെട്ടിലാക്കാനായിരുന്നു. രാഷ്ട്രപതിയെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് അപമാനിച്ചെന്ന രീതിയില്‍ ചര്‍ച്ചകള്‍ മുറുകുമ്പോഴാണ് വിമര്‍ശനം വി ഡി സതീശന്‍ ഗവര്‍ണറിലേക്ക് തിരിച്ചത്.
രാഷ്ട്രപതിയെ അനുകൂലിക്കുന്നതു കൊണ്ട് കോണ്‍ഗ്രസിന് എന്താണ് നേട്ടമെന്നാണ് ചോദ്യം. രാഷ്ട്രപതി ബി ജെ പി നേതാവാണ്. ഡി ലിറ്റിന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലൈന്നാണ് സതീശന്‍ പറഞ്ഞത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്‌തെങ്കില്‍ അത് തെറ്റാണെന്നും ഇപ്പോള്‍ വിഷയം ഉയര്‍ത്തുന്നത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെ വിട്ട് ഗവര്‍ണ്ണറെ സതീശന്‍ കടന്നാക്രമിച്ചതോടെ ചെന്നിത്തല വെട്ടിലായി, ഒപ്പം പ്രതിപക്ഷത്തെ അനൈക്യവും പ്രകടമായി.
അടുത്ത കാലത്തായി ചെന്നിത്തല നടത്തുന്ന ചില പ്രസ്താവനകള്‍ സതീശന് തീരെ പിടിക്കുന്നില്ല. ചെന്നിത്തലയുടെ പ്രസ്താവനക്ക് കൂടുതല്‍ കവറേജ് ലഭിക്കുന്നതാണ് കോണ്‍ഗ്രസ് നേതാക്കളെ പ്രകോപിപ്പിക്കുന്നത്. ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതാണ് സതീശന്റെ രീതി.സുധാകരന്റെ നിലപാടുകളും വ്യത്യസ്തമല്ല. ഉമ്മന്‍ ചാണ്ടിയോട് ഇവര്‍ക്ക് വിരോധമില്ല. കാരണം അദ്ദേഹം നിശബ്ദനാണ്.
ചെന്നിത്തലയുടെ പ്രതികരണത്തെക്കുറിച്ച് തനിക്കറിയില്ലെന്നാണ് സതീശന്‍ പറഞ്ഞത്. ചെന്നിത്തലയുടെ പ്രസ്താവനയോട് യോജിക്കാന്‍ അദ്ദേഹം തയ്യാറായില്ല.ഫലത്തില്‍ ചെന്നിത്തലയും സതീശ നും തമ്മിലുള്ള തര്‍ക്കമായി ഇത് മാറുകയും ചെയ്തു.
ചെന്നിത്തലയോട് തത്കാലം നിശബ്ദനാവാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അത് അദ്ദേഹം അംഗീകരിക്കുമോ എന്ന് കണ്ടറിയണം.
ഡി ലിറ്റ് വിവാദം ശക്തമാകുന്നത് സര്‍ക്കാരിന് രാഷ്ട്രീയ നേട്ടമാകുമെന്നതിനാലാണ് സതീശന്‍ ഗവര്‍ണ്ണറെ ലക്ഷ്യമിട്ടത്. ഡി ലിറ്റ് പ്രധാന വിഷയമായാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപടെല്‍ മുങ്ങിപ്പോകും. രാഷ്ട്രപതിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ - ബിജെപി പോര് കടുത്താല്‍ കോണ്‍ഗ്രസ്സിന് റോളില്ലാതാകുമെന്നും കണ്ടാണ് ഗവര്‍ണറെ സതീശന്‍ വിമര്‍ശിച്ചത്. പ്രശ്‌നം ഗവര്‍ണര്‍ തുറന്ന് പറഞ്ഞാല്‍ രാഷ്ട്രീയമായി തിരിച്ചടിക്കാനാണ് സിപിഎം നീക്കം. ഗവര്‍ണര്‍ക്ക് മേല്‍ ബാഹ്യസമ്മര്‍ദ്ദമെന്ന പാര്‍ട്ടി നിലപാട് ഇത് വഴി ഒന്ന് കൂടി ആവര്‍ത്തിക്കാനാണ് ശ്രമം
ചെന്നിത്തലയുട ആക്ഷേപം സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ് ബിജെപി. സര്‍വകലാശാലകളില്‍ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടാകുന്നുവെന്നും ദളിത് സ്‌നേഹം പ്രകടിപ്പിക്കുന്നവരാണ് ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നും പറഞ്ഞ കേന്ദ്രമന്ത്രി ദളിതരോടുള്ള വിവേചന മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കൂട്ടിച്ചേര്‍ത്തു. വിവാദം മുറുകുമ്പോള്‍ ഗവര്‍ണര്‍ തന്നെ കൂടുതല്‍ കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെനന്നാണ് സൂചന. ഏതായാലും ഗവര്‍ണര്‍ പോര് കോണ്‍ഗ്രസിനുള്ളില്‍ ശക്തമായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha