വമ്പൻ തട്ടിപ്പ്, വന്‍ ഡിമാന്റുള്ള കൊതുക് തിരിക്ക് പെട്ടെന്ന് വില്‍പ്പന കുറഞ്ഞു, കുത്തനെ വിൽപ്പന കുറയാൻ കാരണം തേടി കമ്പനി നേരിട്ട് അന്വേഷണത്തിനിറങ്ങിയപ്പോൾ പൊലീസ് റെയ്ഡില്‍ കണ്ടെത്തിയത് ലക്ഷങ്ങളുടെ വ്യാജനെ, കമ്പനിയുടെ കൊതുകുതിരി വ്യാജമായി നിര്‍മ്മിച്ച് കവറിന് മുകളില്‍ കമ്പനിയുടെ പേരും ട്രേഡ്മാര്‍ക്കും വച്ച് വില്‍പ്പന നടത്തിയ കടയുടമക്കെതിരെ കേസെടുത്ത് പൊലീസ്

വന്‍ ഡിമാന്റുള്ള കമ്പനിയുടെ കൊതുക് തിരി വ്യാജമായി നിർമ്മിച്ച് വിലകുറച്ച് വിൽപ്പന. കടയിലും ഗോഡൗണിലും സൂക്ഷിച്ച ഒരു ലക്ഷം രൂപയുടെ കൊതുകുതിരികള്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ടൗണ്‍ സെന്‍ട്രല്‍ വടക്കെ ബസാറിലെ കെ.എ സ്റ്റോര്‍ കടയുടമക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ വൈകീട്ട് മൂന്നു മണിയോടെ പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായര്‍, എസ്.ഐമാരായ കെ.പി. അനില്‍ ബാബു, മുരളി, എ.എസ്.ഐ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം റെയ്ഡിനെത്തിയത്.
കടക്കകത്തും തൊട്ടടുത്ത ഗോഡൗണിലും പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി സൂക്ഷിച്ചുവച്ച നിലയിലാണ് കൊതുകുതിരികള്‍ ഉണ്ടായിരുന്നത്. മൊത്തം അഞ്ഞൂറിനടുത്ത് പായ്ക്കറ്റ് കൊതുകുതിരികളാണുണ്ടായത്. ഒരു കവറിനകത്ത് ഒരു ഡസന്‍ വീതമുള്ള പത്ത് പാക്കറ്റുകളായാണ് കൊതുകുതിരികളുള്ളത്. ഇതിന് ഒരുകവറിന് കമ്പനി ഒറിജിനല്‍ കൊതുകുതിരിക്ക് 240 രൂപയാണ് എം.ആര്‍.പി. വില. എന്നാല്‍ വ്യാജന്റെ വില 180 രൂപയാണ്.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഷി കാസ് സ്ലീപ്പ് വെല്‍ കമ്പനിയുടെ ഉല്‍പ്പന്നമായ കൊതുകുതിരി വ്യാജമായി നിര്‍മ്മിച്ച് കമ്പനിയുടേത് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ കവറിന് മുകളില്‍ കമ്പനിയുടെ പേരും ട്രേഡ്മാര്‍ക്കും വച്ചാണ് വില്‍പ്പന. അടുത്ത കാലത്തായി ഈ കൊതുകുതിരിയുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവ് വന്നതിനെ തുടര്‍ന്ന് കമ്പനി ഇന്‍വസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഉല്‍പ്പന്നം വ്യാജമായി നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ഈ കടയിലും കമ്പനിയുടെ വ്യാജ ഉല്‍പ്പന്നമുണ്ടെന്ന് വിവരം ലഭിക്കുകയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തത്. ഇതു സംബന്ധിച്ച് കമ്പനി നിയോഗിച്ച ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥനായ എം. നാഗേശ്വര്‍ റാവു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കി പരാതിയെ തുടര്‍ന്നാണ് പയ്യന്നൂരിലെ കടയില്‍ പൊലീസ് റെയ്ഡ് നടത്തി വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha