മയക്കുമരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ മികച്ച അനുഭവമെന്ന് വ്‌ലോഗര്‍; യൂട്യൂബ് ചാനല്‍ വഴിയും ലഹരി പ്രചാരണം; യുവാക്കളെ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു; കണ്ടിട്ടും നടപടിയെടുക്കാതെ അധികൃതര്‍

മയക്കുമരുന്നുകള്‍ ഉപയോഗിച്ചാലുണ്ടാകുന്ന അനുഭവം രസകരമാണെന്ന തരത്തില്‍ അവതരിപ്പിക്കുന്ന മലയാളം യൂട്യൂബ് ചാനലുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍. എക്സ്റ്റസി പില്‍സ് എന്ന എംഡിഎംഎ കേരളത്തില്‍ സജീവമാകുമ്പോഴാണ് പ്രചാരണക്കാരും രംഗത്തെത്തിയിരിക്കുന്നത്.
എന്നിട്ടും നടപടിയെടുക്കേണ്ട അധികാരികള്‍ ഇടപെടുന്നില്ല. എംഡിഎംഎയും കൊക്കെയ്‌നുമൊക്കെ നല്‍കുന്ന അനുഭവങ്ങള്‍ ഗംഭീരമാണെന്നാണ് ഇവരുടെ വാദം. അതേസമയം സിന്തറ്റിക് ലഹരിമരുന്നുകളുടെ ഉയോഗവും കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ കൂടിവരുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇത്തരം യൂട്യൂബ് ചാനലുകള്‍.
പല വിഡിയോകളുടെയും കമന്റ് ബോക്‌സില്‍ സിന്തറ്റിക് ലഹരി മരുന്ന് ഉപയോഗിച്ചവരുടെ അനുഭവ സാക്ഷ്യങ്ങളുമുണ്ട്. എംഡിഎംഎ, ഡിഎംടി, കൊക്കെയ്ന്‍, സിപിഎച്ച് 4 തുടങ്ങിയ മാരക ലഹരി മരുന്നുകളുപയോഗിച്ചാല്‍ മികച്ച അനുഭവമായിരിക്കുമെന്നാണ് ചാനല്‍ നടത്തുന്ന ഡോ. ഡ്രഗ് എക്‌സിന്റെ ഉപദേശം.
ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ബോധവത്കരണമല്ല മറിച്ച് മാരക ലഹരി മരുന്ന് ഉപയോഗിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുകയാണ് യൂട്യൂബ് ചാനല്‍. പരസ്യമായി പ്രചാരണമുണ്ടായിട്ടും അധികൃതര്‍ അനങ്ങുന്നില്ല.
നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് അനുസരിച്ച് വിവിധ മയക്കുമരുന്നുകള്‍ കൈവശം വച്ചാലുള്ള ശിക്ഷ വ്യത്യസ്തമാണ്. അളവനുസരിച്ച് ഉപയോഗിക്കാന്‍ കൈവശം വയ്ക്കുന്നതിനും വില്‍ക്കാന്‍ കൊണ്ടുവരുന്നതിനും ശിക്ഷയില്‍ മാറ്റമുണ്ട്.
"
https://www.facebook.com/Malayalivartha