സംസ്ഥാന സര്‍ക്കാര്‍ എന്‍എസ്എസിനോട് വിവേചനം കാണിക്കുകയാണെന്ന വിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത്

സംസ്ഥാന സര്‍ക്കാര്‍ എന്‍എസ്എസിനോട് വിവേചനം കാണിക്കുകയാണെന്ന വിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത് . മന്നം ജയന്തി സമ്പൂര്‍ണ അവധി ആക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് പ്രതികരണം.
ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുടന്തന്‍ ന്യായമാണ് പറയുന്നത്. നവോത്ഥാന നായകനായ മന്നത്തിനെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും. എന്‍എസ്എസ് മതേതര സംഘടനയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മന്നം ജയന്തി പൊതു അവധി ആക്കണമെന്നുള്ള ആവശ്യം ദീര്‍ഘകാലമായി എന്‍എസ്എസ് ഉന്നയിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്നം ജയന്തി പൊതു അവധി ആയി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ അവധി എന്നുള്ള കാര്യത്തില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ശുപാര്‍ശ നല്‍കേണ്ടത്. 15 പൊതു അവധികളാണ് നിലവിലുള്ളത്. അതില്‍ കൂടുതല്‍ അവധികള്‍ നല്‍കുന്നതിന് പരിമിതിയുണ്ടെന്നും പ്രത്യേക അനുമതി ആവശ്യമുണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
എന്നാല്‍ സര്‍ക്കാരിന്റെ ശുപാര്‍ശ വന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകും എന്നാണ് എന്‍എസ്എസ് പറയുന്നത്. 145ാം മന്നം ജയന്തി ദിനത്തില്‍ ഈ വിഷയമാണ് പ്രധാനമായും എന്‍എസ്എസ് സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നത്.
"
https://www.facebook.com/Malayalivartha