അപ്രതീക്ഷിതമായ അരുംകൊല.... രണ്ടു കുടുംബങ്ങളുടെ ജീവിതതാളം തകര്‍ത്തു.... പ്രിയ സുഹൃത്തിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനാവാതെ പെണ്‍കുട്ടി.... സ്വന്തംവീട്ടിനുള്ളില്‍ അപ്രതീക്ഷിതമായി അരുംകൊല നടന്നതിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാകാതെ പ്രതിയുടെ ഭാര്യയും മക്കളും

അപ്രതീക്ഷിതമായ അരുംകൊല.... രണ്ടു കുടുംബങ്ങളുടെ ജീവിതതാളം തകര്‍ത്തു.... സ്വന്തംവീട്ടിനുള്ളില്‍ അപ്രതീക്ഷിതമായി അരുംകൊല നടന്നതിന്റെ ഞെട്ടലിലാണ് പ്രതിയുടെ ഭാര്യയും മക്കളും,
പെണ്‍സുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റാണ്, അവരുടെ വീട്ടില്‍വച്ച് 19കാരന്‍ മരണമടയുന്നത്. 19-കാരനായ മകനെ അകാലത്തില്‍ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് കൊല്ലപ്പെട്ട അനീഷിന്റെ പിതാവ് ജോര്‍ജ് കുട്ടിയും അമ്മ ഡോളി ജോര്‍ജും സഹോദരന്‍ അനൂപും. പുതുവര്‍ഷത്തിന് രണ്ടുദിവസം മുന്‍പു നടന്ന കൊലപാതകത്തിന്റെ ഞെട്ടലില്‍നിന്നു നാട്ടുകാരും മുക്തരായിട്ടില്ല.
അടുത്ത പരിചയക്കാരും ഒരേ ഇടവകയിലെ അംഗങ്ങളായ രണ്ട് കുടുംബങ്ങളിലുള്ളവരാണ് സംഭവത്തിലുള്‍പ്പെട്ടതെന്നതും ഞെട്ടലുളവാക്കുന്നതാണ്. നേരത്തെ പരിചയമുണ്ടായിരുന്നെങ്കിലും അനീഷും പെണ്‍കുട്ടിയും തമ്മില്‍ കൂടുതല്‍ അടുത്തിട്ട് ഒരു വര്‍ഷത്തില്‍ത്താഴെയേ ആയിട്ടുള്ളൂവെന്ന്, അനീഷിന്റെ ബന്ധുക്കള്‍.
കൊല്ലപ്പെട്ട അനീഷ് ജോര്‍ജും പ്രതിയായ സൈമണ്‍ ലാലന്റെ കുടുംബവുമായി നല്ല അടുപ്പത്തിലായിരുന്നു. അനീഷ് സംഭവം നടന്ന ദിവസം രാത്രിയില്‍ സ്വന്തം വീട്ടുകാരറിയാതെയാണ് ലാലന്റെ വീട്ടിലെത്തുന്നത്. പെണ്‍സുഹൃത്ത് വിളിച്ചതുകൊണ്ടാണ് അനീഷ് അവിടേക്കു പോയതെന്ന് അനീഷിന്റെ വീട്ടുകാര്‍ പറയുന്നു. ഇവര്‍ തമ്മിലുള്ള അടുപ്പം ഇരുവീട്ടുകാര്‍ക്കും അറിയാവുന്നതാണ്.
അതേസമയം ഏറ്റവും ഇളയകുട്ടിയായിരുന്നതിനാല്‍, അനീഷിന്റെ വേര്‍പാട് മുഴുവന്‍ കുടുംബാംഗങ്ങളെയും മാനസികമായി തകര്‍ത്തുകളഞ്ഞു. രണ്ടുവര്‍ഷം മുന്‍പ് രാത്രിയില്‍ സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ പോകവേ അനീഷ് അപകടത്തില്‍പ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഏറെനാളത്തെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്കു മടങ്ങിവന്നത്.
അതിനുശേഷം രാത്രിയില്‍ മകന്‍ പുറത്തുപോകാതിരിക്കാനുള്ള കരുതലിലായിരുന്നു അമ്മ .മകന്റെ വിയോഗം തീര്‍ത്ത ആഘാതത്തിലാണ് ജോര്‍ജും ഡോളിയും.
അനീഷിനെ പെണ്‍സുഹൃത്തിന്റെ അമ്മ മകനെപ്പോലെ കരുതുകയും അടുപ്പംകാണിക്കുകയും ചെയ്തിരുന്നതായും അനീഷിന്റെ ബന്ധു പറയുന്നു. ഈ സ്വാതന്ത്ര്യമാണ് ആ വീട്ടിലേക്ക് എപ്പോഴും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം അനീഷിനു നല്‍കിയത്. അങ്ങനെയുള്ള വീട്ടില്‍വച്ച് മകന്‍ കൊല്ലപ്പെട്ടത് വിശ്വസിക്കാനാകാതെ വിഷമിക്കുകയാണ് അനീഷിന്റെ മാതാപിതാക്കള്‍.
പ്രിയപ്പെട്ട സുഹൃത്തിനെ സ്വന്തം പിതാവ് കൊലപ്പെടുത്തിയെന്നത് പെണ്‍കുട്ടിക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. കൊലപാതകത്തിന് ഇവര്‍ നേരിട്ട് സാക്ഷിയായതിന്റെ മാനസികാഘാതം വലുതാണെന്ന് പോലീസും പറയുന്നു. പിതാവ് റിമാന്‍ഡിലായതോടെ, അടുത്ത ബന്ധുവിന്റെ വീട്ടിലേക്കുപോയ പെണ്‍കുട്ടിയും അമ്മയും സഹോദരിയും ഇപ്പോള്‍ അവരുടെ സംരക്ഷണയിലാണ്. അനീഷിന്റെ മരണാനന്തര പ്രാര്‍ഥന നാലാം തീയതി പേട്ട സെന്റ് ആന്‍സ് ഫൊറോന പള്ളിയില്‍ നടക്കും.
"
https://www.facebook.com/Malayalivartha