പുതുവര്‍ഷത്തില്‍ രാമജന്മഭൂമി സന്ദര്‍ശിക്കാനെത്തിയത് 1.12 ലക്ഷം ഭക്തര്‍; രാവിലെ ഏഴ് മണി മുതല്‍ ഭക്തരുടെ തിക്കും തിരക്കും; ഇത്രയും ഭക്തരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ക്ഷേത്ര ട്രസ്റ്റ്

പുതുവര്‍ഷ ദിനത്തില്‍ അയോധ്യയിലെ രാമജന്മഭൂമി സന്ദര്‍ശിച്ചത് 1.12 ലക്ഷത്തിലധികം ഭക്തര്‍. ഉത്തര്‍പ്രദേശിലെ രാമജന്മഭൂമിയില്‍ പുതിയ ക്ഷേത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതിന് ഇടയിലാണ് ഭക്തര്‍ ദര്‍ശനത്തിനെത്തുന്നത്.
പുതുവര്‍ഷദിനത്തില്‍ രാവിലെ ഏഴ് മണി മുതല്‍ ഭക്തര്‍ എത്തിത്തുടങ്ങിയിരുന്നു. പതിനൊന്ന് മണിയ്ക്കകം 53000 ഭക്തരെത്തി. ഉച്ചക്കഴിഞ്ഞ് രണ്ട് മുതല്‍ ആറ് വരെ 59000 ത്തോളം ഭക്തരും രാമജന്മഭൂമി സന്ദര്‍ശിച്ചു. ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ ആറ് മണി വരെ 59,000 ത്തോളം ഭക്തരും രാമജന്മഭൂമിയിലെത്തി. സാധാരണ ദിവസങ്ങളില്‍ 20000 ത്തോളം ഭക്തര്‍ രാമജന്മഭൂമിയിലെത്താറുണ്ട്. അടുത്തവര്‍ഷം ഡിസംബറില്‍ ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തായികുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ സമയത്ത് ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തില്‍ നിന്നും രാമജന്മഭൂമിയിലേക്കുള്ള ഇടുങ്ങിയ പാത ഭക്തരെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വളരെ ബുദ്ധിമുട്ടിയാണ് ഭക്തരെ നിയന്ത്രിച്ചത്.
കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അയോദ്ധ്യയില്‍ ഭക്തരുടെ സഞ്ചാരം നിയന്ത്രിക്കാന്‍ പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തിയിരുന്നു. പുതുവര്‍ഷത്തില്‍ ഇത്രയും വലിയ ഭക്തജനത്തിരക്ക് ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
https://www.facebook.com/Malayalivartha