ബിജെപി നേതാവിനെ കൊലപ്പെടുത്തിയവര്‍ ഉപയോഗിച്ചത് വീട്ടമ്മയുടെ സിം കാര്‍ഡ്, ക്രിമിനലുകള്‍ പുതിയ സിം കാര്‍ഡ് എടുത്തത് വീട്ടമ്മയുടെ തിരിച്ചറിയല്‍ രേഖകള്‍ കൈക്കലാക്കി, സിം കാര്‍ഡ് എസ്ഡിപിഐ നേതാവിന് കൈമാറിയതായി കടയുടമ, മൊബൈല്‍ കട ഉടമയെ അറസ്റ്റ് ചെയ്ത് പൊലീസ്

ബിജെപി നേതാവ് അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപാതകികൾ ഉപയോഗിച്ചിരുന്നത് വീട്ടമ്മയുടെ സിംകാര്‍ഡ്. ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ വത്സല എന്ന വീട്ടമ്മയുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ക്രിമിനലുകള്‍ക്ക് പുതിയ സിം കാര്‍ഡ് എടുത്തത്. താന്‍ സിം കാര്‍ഡ് എടുക്കാനായാണ് തന്റെ തിരിച്ചറിയല്‍ രേഖകള്‍ മൊബൈല്‍ കടയില്‍ കൊടുത്തതെന്ന് വത്സല പൊലീസിന് മൊഴി നല്‍കി.
എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ അന്വേഷിച്ചു പോലിസ് എത്തിയപ്പോഴാണ് താന്‍ ചതിക്കപ്പെട്ടതായി അറിഞ്ഞതെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പഞ്ചായത്ത് മെമ്പര്‍ പറഞ്ഞിട്ടാണ് താന്‍ സിം കാര്‍ഡ് എടുത്ത് കൊടുത്തതെന്ന് കടയുടമ പറഞ്ഞതായാണ് വീട്ടമ്മ പറയുന്നത്.
ഇവരുടെ പേരില്‍ എടുത്ത സിംകാര്‍ഡ് എസ്ഡിപിഐ നേതാവും പുന്നപ്ര വാര്‍ഡ് പഞ്ചായത്ത് മെമ്പറുമായ സുൽഫിക്കറിന് കൈമാറിയതായി കടയുടമ പൊലീസിന് മൊഴി നല്‍കി. കടയുടമയെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുന്നപ്ര വി ആന്‍ഡ് ബി എന്ന മൊബൈല്‍ സ്ഥാപനത്തിന്റെ ഉടമ മുഹമ്മദ് ബാദുഷയെ ആണ് പോലിസ് അറസ്റ്റ് ചെയ്തത്. ഈ സിം കാര്‍ഡ് ഉപയോഗിച്ചവര്‍ ആണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പുന്നപ്ര പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha