സ്ത്രീകൾക്കെതിരെയുള്ള പരാതികൾ കൂടുന്നതായി ദേശീയ വനിത കമ്മീഷൻ ; പകുതിയിലധികം കേസുകളും ഉത്തർപ്രദേശിൽ നിന്ന്; 2014 ന് ശേഷം ഇത്രയും പരാതി ഇത് ആദ്യം

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുന്നതായി ദേശീയ വനിത കമ്മീഷൻ റിപ്പോർട്ട്. 2021 ൽ മാത്രം ഏകദേശം 31000 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നതെന്നും 2014 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്നുമാണ് എൻ.സി.ഡബ്ല്യൂവിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2020 നെ അപേക്ഷിച്ച് സ്ത്രീകൾക്കെതിരായ അക്രമണങ്ങളിൽ 30 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് എൻസിഡബ്ല്യു പറയുന്നത്. 2020 ല്‍ 23,722 കേസുകളായിരുന്നത് 2021ല്‍ 31,000 ആയി വര്‍ധിക്കുകയായിരുന്നു.
2021ല്‍ ലഭിച്ചിരിക്കുന്ന പരാതികളില്‍ പകുതിയും ഉത്തര്‍ പ്രദേശില്‍ നിന്ന് മാത്രമാണ് എന്നതാണ് ശ്രദ്ധേയം. എന്തുകൊണ്ടാണ് യുപിയിൽ മാത്രം ഇത്രയധികം പരാതികൾ ഉയർന്നുവെന്നതിൽ വ്യക്തതയില്ല. 5,828 പരാതിയും യുപിയില്‍ നിന്നുള്ളതാണ്. യുപി കഴിഞ്ഞാല്‍ ദില്ലി (3,336), മഹാരാഷ്ട്ര (1,504), ഹരിയാന (1,460 ), ബീഹാര്‍ (1,456) എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യം വരുന്ന സംസ്ഥാനങ്ങള്‍. മാന്യമായി ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നത് സംബന്ധിച്ച പരാതികളാണ് ഏറ്റവുമധികം ഫയൽ ചെയ്യപ്പെട്ടിരിക്കുന്നത്.
രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ 11,013 എണ്ണം മാനസിക പീഡനത്തിനും, 6,633 കേസുകള്‍ ഗാര്‍ഹിക പീഡനത്തിനും 4,589 കേസുകള്‍ സ്ത്രീധനവിഷയവുമായി ബന്ധപ്പെട്ടതാണ്. ഇവയ്ക്ക് പുറമേ ബലാത്സംഗം, ബലാത്സംഗ ശ്രമം, സൈബര്‍ കേസുകള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.
രജിസ്റ്റർ ചെയ്തവയിലേറെയും മാന്യമായി ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നത് സംബന്ധിച്ച പരാതികളാണ്. ഇത് സത്രീകള്‍ക്കെതിരായ വൈകാരികമായ പീഡനമായാണ് കണക്കാക്കപ്പെടുന്നത്. ഇതിന് ശേഷം ഗാര്‍ഹിക പീഡനം, സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമം എന്നീ വകുപ്പുകളാണ് കൂടുതലായും വന്നിട്ടുള്ളത്.
ഇവയ്ക്ക് പുറമെ ബലാത്സംഗം, ബലാത്സംഗ ശ്രമം, സൈബര്‍ കേസുകള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. മുഴുവന്‍ സമയവും സേവനം നടത്തുന്ന ഹെല്‍പ്ലൈന്‍ നമ്പറുകള്‍, വര്‍ധിച്ച ക്യാംപയിനുകള്‍ എന്നിവ പരാതികള്‍ ഫയല്‍ ചെയ്യുന്നതിന് കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടുവരുന്നതിന് സഹായകമായിട്ടുണ്ടെന്നാണ് ഈ ഘട്ടത്തില്‍ ഞങ്ങള്‍ മനസിലാക്കുന്നതെന്ന് വനിതാ കമ്മിഷന്‍ മേധാവി രേഖ ശര്‍മ്മ പറയുന്നു.
https://www.facebook.com/Malayalivartha