ലഹരിമരുന്നുമായി യുവാക്കൾക്കൊപ്പം പിടിയിലായ യുവതി ചില്ലറക്കാരിയല്ല, യുവതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ, എല്ലാം പോലീസിന്റെ നിരീക്ഷണ വലയത്തിൽ, പോലീസ് എത്തിയപ്പോൾ റെയ്ഡിൽ കണ്ടത് യുവതിയും കൂട്ടരും ലഹരിയിൽ മതിമറന്ന് ആറാടുന്നത്, പിടിയിലായവർ പതിവായി ലഹരി ഉപയോഗിക്കുന്ന സംഘമെന്ന് പൊലീസ് നിഗമനം

കൊച്ചി തൃക്കാക്കരയിൽ ലഹരിമരുന്നുകളുമായി അഞ്ച് യുവാക്കൾക്കൊപ്പം യുവതിയെ പൊലീസ് പിടികൂടിയ സംഭവത്തിൽ പുറത്തു വരുന്നത് നിർണായക വിവരങ്ങളാണ്. യുവതിയുടെ മൊബൈൽ സന്ദേശങ്ങൾ പരിശോധിച്ചപ്പോൾ ലഹരി ഉപയോഗിക്കുന്ന മറ്റ് യുവതികളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതികളിൽ ഒരാളായ അനീഷിന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കുകയായിരുന്നു. എറണാകുളത്ത് ജോലിക്കായി പോകുകയാണ് എന്ന് പറഞ്ഞാണ് ഇയാൾ നാട്ടിൽ നിന്നും ഇവിടേക്ക് വന്നത്. പിന്നീട് ലഹരി മാഫിയ സംഘത്തിന്റെ വലയിൽപെടുകയായിരുന്നു.
പ്രതികൾ എല്ലാവരും മയക്കു മരുന്ന് വിൽപ്പന നടത്തുന്നവരാണ്. കോഴിക്കോട് ബാലുശേരി നെന്മണ്ട ചാലിക്കണ്ടി ഷിനോ മെർവിൻ (28), കൊല്ലം ഓച്ചിറ പള്ളിമുക്ക് സജന ഭവനിൽ റിജു (38), കായംകുളം ഭരണിക്കാവ് പുള്ളിക്കണക്ക് ചെങ്ങലിൽ അനീഷ് അനി (25), കരുനാഗപ്പിള്ളി കടത്തൂർ നസീം നിവാസിൽ നജീം ഷംസുദ്ദീൻ (40), തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിനി മറിയ ബിജു (20), കായംകുളം പുതുപ്പാടി സ്വദേശി അതുൽ (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
നാടകീയമായ സംഭവങ്ങളാണ് ഈ റെയ്ഡിനിടെ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. ലഹരിവിരുന്ന് നടക്കുന്നെന്ന വിവരത്തെതുടർന്ന് പൊലീസ് എത്തിയതറിഞ്ഞ്, 15 നിലയുള്ള ഫ്‌ളാറ്റിന്റെ എട്ടാം നിലയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനു വീണു പരുക്കേൽക്കുകയും ചെയ്തു. കാർ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേക്കാണ് യുവാവ് വീണത്. ഷീറ്റു തുളച്ചു താഴെ വീണ ഇയാളുടെ തോളെല്ലിനു പരുക്കേറ്റു. ഷീറ്റിൽ വീണതു കൊണ്ട് മാത്രമാണ് ജീവൻ രക്ഷപ്പെട്ടത്.
പതിവായി ലഹരി ഉപയോഗിക്കുന്ന സംഘമാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. പുതുവത്സരത്തിൽ ലഹരി സംഘങ്ങൾ സജീവമാകുമെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ഉപയോഗിച്ച സംഘത്തെ പിടികൂടിയത്. വിവരം രഹസ്യമായി അറിഞ്ഞാണ് എറണാകുളം സിറ്റി ഡാൻസാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്.
ലഹരി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇവർ.പിടിയിലായവരിൽ പലരും ഫ്‌ളാറ്റിലെ താമസക്കാരായിരുന്നു. അതായത് മയക്കു മരുന്ന് കച്ചവടത്തിൽ സംശയം ഉണ്ടാകാതിരിക്കാൻ പ്രതികൾ എല്ലാം ഒരേ ഫ്‌ളാറ്റിൽ താമസിക്കുന്നുവെന്നതാണ് തെളിയുന്നത്. പുറത്തു നിന്ന് ഫ്‌ളാറ്റിലേക്ക് ആളുകളെത്തുന്നത് പലവിധ സംശയങ്ങളും ഉണ്ടാക്കും. ഇത് മനസ്സിലാക്കിയാണ് സമാന മനസ്‌കർ ഒരേ ഫ്‌ളാറ്റിൽ താമസമാക്കിയത്.
https://www.facebook.com/Malayalivartha