മൊബൈൽ നമ്പർ ഗ്രൂപ്പിൽ ഷെയർ ചെയ്യും പിന്നെ തെറിവിളിയോടെ തെറിവിളി.. മല ചവിട്ടിയ ബിന്ദുവിനും കനക ദുർഗയ്ക്കും സംഭവിച്ചത് ...

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് ശേഷം മല കയറിയ കനക ദുര്‍ഗയും ബിന്ദു അമ്മിണിയും വലിയ വിവാദങ്ങളാണ് കേരളത്തിൽ ഉണ്ടാക്കിയത്.വലിയ ജനരോക്ഷമാണ് ഇവർക്ക് നേരെ ഉയർന്നത്.ഒരു കൂട്ടം ഭക്തരുടെ തെറിവിളിയും സൈബർ അറ്റാക്കും ഒക്കെ നേരിവേണ്ടി വന്നിരുന്നു.
എന്തിന് ശബരിമലയിൽ സുപ്രീംകോടതി വിധിക്ക് ശേഷം സന്ദർശനം നടത്തിയ ആദ്യ യുവതികൾ ആരെന്ന ചോദ്യം പിഎസ്‍സി ചോദ്യപ്പേപ്പറിൽ വരെ വന്നു.ഉത്തരമായി സൂചിപ്പിച്ചിരിക്കുന്നത് ബിന്ദു തങ്കം കല്യാണിയെയും കനക ദുർഗയെയും.അതും ചർച്ചയായി വിവാദമായി ബഹളമായി..എന്നാൽ വിവാദങ്ങൾക്കൊക്കെ ഒടുവിൽ ഇവരുടെ ജീവിതത്തിൽ സംഭവിച്ചത് എന്തൊക്കെയാണെന്ന് ഒരു പ്രമുഖ മാധ്യമത്തോട് നൽകിയ അഭിമുഖത്തിൽ കനക ദുർഗയും ബിന്ദു അമ്മിണിയും പറയുന്നുണ്ട്.
സൈബർ അധിക്ഷേപങ്ങളും ശാരീരികമായ ആക്രമണങ്ങളും ഇപ്പോഴും നേരിടുന്നുണ്ടെന്നാണ് ബിന്ദു അമ്മിണി പറയുന്നത്.എന്നാൽ അത് വളരെ ചെറിയൊരു ശതമാനം വിഭാഗം കരുതിക്കൂട്ടി ചെയ്യുന്നതാണെന്നും അവർ സത്യത്തിൽ ഒരു ശതമാനം പോലുമില്ല എന്നും ബിന്ദു അമ്മിണി പറയുന്നു.
"ചെറിയൊരു ശതമാനമാണെങ്കിലും ഞങ്ങളാണ് ഭൂരിഭാഗം എന്ന് അവർ ഇടക്കിടെ പറയുന്നു. ബഹുഭൂരിപക്ഷത്തിന് വേണ്ടിയാണ് സൈബർ അധിക്ഷേപങ്ങളും ശാരീരികമായ ആക്രമണങ്ങളും നടത്തുന്നതെന്ന് അവർ സ്ഥാപിക്കാൻ ശ്രമിക്കുന്നു. എന്റെ മൊബൈൽ നമ്പർ അവരുടെ ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്ത് തങ്ങൾക്ക് ആളുകൾ ഉണ്ട് എന്ന് തെളിയിക്കാനാണ് അവർ ശ്രമിക്കുന്നത്. കൂടാതെ പല ഫേക്ക് വീഡിയോകളും ഉണ്ടാക്കി പ്രചരിപ്പിച്ചും ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. അതായത്, എന്നെ ആക്രമിക്കാൻ മറ്റുള്ളവരെ പ്രാപ്തരാക്കുക എന്നതാണ് ഈ ചെറിയ ശതമാനം ആളുകളുടെ പ്രധാന അജണ്ട. അവരാരും വിശ്വാസികളെ ഒന്നുമല്ല പ്രതിനിധീകരിക്കുന്നത്." -- ബിന്ദു അമ്മിണി തുടരുന്നു
ശബരിമല വിവാദം ഉണ്ടായ സമയത്ത് സമൂഹത്തിൽ നിന്നുള്ള എതിർപ്പുകൾ ശക്തമായിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള സൈബർ അധിക്ഷേപങ്ങളോ ആക്രമണങ്ങളോ ഇല്ലെന്നാണ് കനകദുർഗ്ഗ പറയുന്നത്. സ്വകാര്യ ജീവിതത്തിലാണ് അവർക്ക് നഷ്ടങ്ങൾ സംഭവിച്ചത്.ശബരിമലയിൽ കയറി എന്നതുകൊണ്ട് വ്യക്തിജീവിതത്തിൽ തനിക്ക് നഷ്ടങ്ങൾ സംഭവിച്ചെന്ന് അവർ പറയുന്നു.
"കുട്ടികളെ കാണാൻ കഴിയാത്തതാണ് എനിക്കുള്ള ഏറ്റവും വലിയ സങ്കടം. വിവാഹമോചിതയായ ശേഷം കുട്ടികളെ അവർ കൊണ്ടുപോയി. എല്ലാ ശനിയാഴ്ചയും വൈകുന്നേരം കുട്ടികളെ എന്റടുത്ത് കൊണ്ടുവന്ന് ഞായറാഴ്ച വൈകുന്നേരം അച്ഛന്റെ അടുത്തേക്ക് തിരിച്ചയക്കണമെന്നാണ് കോടതി ഉത്തരവ്. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാർച്ച് മാസം വരെ കുട്ടികൾ ഇത്തരത്തിൽ വന്നിരുന്നു. പക്ഷേ അതിന്‌ശേഷം കൊവിഡ് കൂടുകയും ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ അവർക്ക് വരാൻ കഴിയാത്ത അവസ്ഥയാണ്"കനക ദുർഗ്ഗ പറയുന്നത്.
https://www.facebook.com/Malayalivartha