'കോണ്‍ഗ്രസിന് കര്‍ഷകസമരത്തില്‍ ഒരുപങ്കുമില്ല'; തിരഞ്ഞെടുപ്പില്‍ ആഘാതമേല്‍ക്കുമെന്ന് വന്നപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികനിയമം പിന്‍വലിച്ചതെന്ന് ഇ.പി. ജയരാജന്‍

തിരഞ്ഞെടുപ്പില്‍ ആഘാതമേല്‍ക്കുമെന്ന് വന്നപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികനിയമം പിന്‍വലിച്ചതെന്ന് സി.പി.എം.കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. സിപി.എം. ജില്ലാസമ്മേളനഭാഗമായി കോട്ടമൈതാനത്ത് നടന്ന 'കര്‍ഷകസമര വിജയവും വര്‍ഗസമരവു'മെന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് കര്‍ഷകസമരത്തില്‍ ഒരുപങ്കുമില്ല. ഉദാരവത്കരണനയമാണ് കര്‍ഷകദ്രോഹത്തിനടിസ്ഥാനം. ഈ നയം ആദ്യം നടപ്പാക്കിയത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരെ രാഷ്ട്രസേവകരായി അംഗീകരിക്കണമെന്ന് സെമിനാറില്‍ സംസാരിച്ച വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ലാഭം കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണെന്നും അത് നല്‍കിയാല്‍ വരുമാനം ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നയങ്ങള്‍ക്കെതിരായ പോരാട്ടമായിരുന്നു കര്‍ഷകസമരമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് പറഞ്ഞു. സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം കെ.വി. രാമകൃഷ്ണന്‍ അധ്യക്ഷനായി. പി.കെ. സുധാകരന്‍, ടി.ആര്‍. അജയന്‍, കെ.എസ്. മണി തുടങ്ങിയവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha