ഹൈദരാബാദിലും പിണറായിക്ക് മനസ്സമാധാനം നഷ്ടമായി: സില്‍വര്‍ലൈന്‍ വിവാദത്തില്‍ പിണറായിയുടെ നിലപാടിനൊപ്പം താനില്ലെന്ന് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി....

സില്‍വര്‍ലൈന്‍ വിവാദത്തില്‍ പിണറായിയുടെ നിലപാടിനൊപ്പം താനില്ലെന്ന് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രാപ്തനാണെന്നായിരുന്നു യച്ചൂരിയുടെ പ്രതികരണം. ഹൈദരാബാദില്‍ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈദരാബാദില്‍ ഉള്ളപ്പോഴായിരുന്നു യച്ചൂരിയുടെ പ്രതികരണം. യച്ചൂരിയുടെ പ്രതികരണം മനസിലാക്കിയെങ്കിലും പിണറായി പ്രതികരിച്ചില്ല.
അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ യുദ്ധ പ്രഖ്യാപനവുമായി രംഗത്തു വന്ന പ്രതിപക്ഷത്തിനു മുഖ്യമന്ത്രി മറുപടിയുമായി രംഗത്തെത്തി. സില്‍വര്‍ലൈന്‍ പദ്ധതി തന്റെ പിടിവാശിയല്ലെന്നും നാടിന്റെ ആവശ്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത് യച്ചൂരിക്ക് കൂടിയുള്ള മറുപടിയായിരുന്നു.
പദ്ധതിക്കായി സ്ഥാപിക്കുന്ന സര്‍വേക്കല്ലുകള്‍ കോണ്‍ഗ്രസ് പിഴുതെറിയുമെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രഖ്യാപനത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇടതു സര്‍ക്കാര്‍ ജനവിരുദ്ധമായ ഒന്നും ചെയ്യില്ല, ജനങ്ങള്‍ പദ്ധതിക്കൊപ്പമാണ്. ജനതാല്‍പര്യത്തിനു വേണ്ടിയുള്ള നടപടികള്‍ എതിര്‍പ്പിന്റെ പേരില്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിവേഗ പാതക്കും അതിവേഗ റയിലിനും യച്ചൂരിയും സി പി എം കേന്ദ്ര കമ്മിറ്റിക്കും എതിരാണ്. യച്ചൂരി പിണറായിക്ക് മുമ്പേ എതിരാണ്. ലാവ്‌ലിന്‍ വിഷയത്തില്‍ ഒരു കാലത്ത് വി.എസിനൊപ്പം നിന്ന് പിണറായിക്കെതിരെ കരുക്കള്‍ നീക്കിയ ആളാണ് യച്ചൂരി. അതിന് പിണറായി നല്‍കിയ പണിയാണ് യച്ചൂരിയുടെ രജ്യസഭാംഗത്വം തെറിപ്പിച്ചത്.
കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ സീതാറാം യച്ചൂരി രാജ്യസഭയില്‍ ഉണ്ടാകണമെന്നായിരുന്നു ഇടതു പാര്‍ട്ടികളുടെ തീരുമാനം . എന്നാല്‍ യച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കാന്‍ അവര്‍ ഭരണം നടത്തുന്ന കേരളത്തില്‍ ഒഴിവുണ്ടായിരുന്നില്ല.. ഒരു ഒഴിവ് വന്നപ്പോള്‍ പിണറായി വീരേന്ദ്രകുമാറിനെ കൊണ്ടു വന്നു ഒഴിവ് നികത്തി. ഇതിന് ബദല്‍മാര്‍ഗ്ഗമായാണ് കോണ്‍ഗ്രസ് അവരുടെ സീറ്റ് അദ്ദേഹത്തിന് നല്‍കാമെന്ന വാഗ്ദാനം മുന്നോട്ടു വച്ചത്.എന്നാല്‍ കോണ്‍ഗ്രസുമായി യാതൊരു ചങ്ങാത്തവും വേണ്ടെന്ന് പിണറായി തീരുമാനിച്ചു. 2017 ല്‍ ആയിരുന്നു ഇത്. ഇക്കാര്യം പി.ബിയില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ പിണറായിയുടെ കര്‍ശന നിലപാട് യച്ചുരിക്ക് വിനയായി. കേരള നേതാക്കളും പിണറായിക്കൊപ്പം നിന്നു. കാരാട്ട് പക്ഷക്കാരനാണ് പിണറായി.
ബംഗാളില്‍ ഒഴിവുവന്ന ഒരു സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാമായിരുന്നു.. അതില്‍ യച്ചൂരിയെ മത്സരിപ്പിക്കാന്‍ സോണിയാ തീരുമാനിച്ചു. സിപിഎം ബംഗാള്‍ ഘടകമാണ് നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. എന്നാല്‍ പിണറായി െവെട്ടി
2019 ല്‍ നടന്ന ലോകസഭാ തെരഞ്ഞടുപ്പില്‍ ബംഗാളില്‍ നിന്ന് സി പി എം സമ്പൂര്‍ണ പരാജയം ഏറ്റു വാങ്ങിയതോടെ പാര്‍ലെമെന്റില്‍ ബംഗാളില്‍ നിന്ന് സി പി എമ്മിന് പ്രതിനിധികളില്ലാത്ത സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ നിന്ന് ലോക സഭയില്‍ സി പി എമ്മിനുള്ളത് ഒരേ ഒരു അംഗം മാത്രമാണ്.
യച്ചൂരിയുടെ വരവ് ബിജെപി കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കും. രാഹുല്‍ ഗാന്ധി മാത്രമാണ് പ്രതിപക്ഷ നിരയില്‍ നിന്നും സംസാരിക്കാന്‍ പാര്‍ലെമെന്റിലുള്ളത്. അതി വൈകാരികമാണെങ്കിലും രാഹുലിന്റെ പ്രസംഗം രാജ്യം മുഴുവന്‍ ശ്രദ്ധിക്കാറുണ്ട്. രാഹുല്‍ ഗാന്ധിയെക്കാള്‍ പഠന മികവ് യച്ചൂരിക്കുണ്ട്. പാര്‍ലമെന്റില്‍ അംഗങ്ങള്‍ കുറവാണെങ്കിലും യച്ചൂരി ദേശീയ തലത്തില്‍ അറിയപ്പെടുന്ന നേതാവാണ്. പൗരത്വ ബില്ലിനെതിരെ ആദ്യമായി സുപ്രീം കോടതിയെ സമീപിച്ച കേരള സര്‍ക്കാരിനെ നയിക്കുന്നത് യച്ചൂരിയുടെ പാര്‍ട്ടിയാണെന്ന കാര്യം അദ്ദേഹത്തിന്റെ ഇമേജ് ദേശീയതലത്തില്‍ വര്‍ധിപ്പിച്ചു.
ഏതായാലും സില്‍വര്‍ ലൈനിന്റെ പേരില്‍ പിണറായിയും യച്ചൂരിയും തമ്മിലുള്ള കലഹം കൂടുതല്‍ രൂക്ഷമാവും.
"
https://www.facebook.com/Malayalivartha