മുപ്പത് വയസുകാരിയോടുള്ള മകന്റെ അവിഹിതം വീട്ടുകാരുടെ അറിവിൽ, നീതു രണ്ട് മാസം ഗര്‍ഭിണിയാണെന്ന് ഇബ്രാഹിമും കുടുംബവും അറിഞ്ഞു, പ്രവാസിയുടെ ഭാര്യ ചെറുപ്പക്കാരനുമായി അടുത്തത് വിവാഹ മോചിതയെന്ന് തെറ്റിദ്ധരിപ്പിച്ച്, 28കാരനായ കാമുകന്‍ പിണങ്ങി പോകുമോ എന്ന നിരാശയിൽ കൈവിട്ട കളി, മുപ്പതുകാരിക്ക് ഇരുപത്തിയെട്ടുകാരമോടുള്ള പ്രണയം മുത്തപ്പോൾ...!!

'ടിക്ടോക്കി'ല്‍ തുടങ്ങിയ ബന്ധം തകരാതിരിക്കാനാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു നവജാത ശിശുവിനെ തട്ടിയെടുത്തതെന്ന അറസ്റ്റിലായ നീതു രാജിന്റെ മൊഴി പൊലീസ് ഏതാണ്ട് ഉറപ്പിച്ചു. കളമശേരി എച്ച്‌എംടി വാഴയില്‍ ഇബ്രാഹിം ബാദുഷ(28)യുമായി പ്രണയത്തിലായ നീതു ഈ ബന്ധം തകരാതിരിക്കാനാണ് കുട്ടിയെ തട്ടിയെടുത്തതെന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ പറഞ്ഞു.
ബാദുഷായുടെ വീട്ടുകാര്‍ക്കും ഈ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നു. വിവാഹിതയായ നീതു രാജിന്റെ ഭര്‍ത്താവ് പ്രവാസിയാണ്. 28കാരനായ കാമുകന്‍ പിണങ്ങി പോകുമോ എന്ന ഭയാണ് നീതുവിനെ കൊണ്ട് കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍ നാടകം അവതരിപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ താന്‍ 2 മാസം ഗര്‍ഭിണിയാണെന്ന് ഇബ്രാഹിമിനെയും കുടുംബത്തെയും നീതു അറിയിച്ചിരുന്നു. ഗര്‍ഭിണിയായെങ്കിലും പിന്നീട് ഇത് അലസിപ്പോയി. എന്നാല്‍ ഇക്കാര്യം മറച്ചുവച്ച നീതു തന്റെ കുഞ്ഞാണെന്നു കാണിക്കാന്‍ വേണ്ടിയാണു നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍നിന്നു തട്ടിയെടുത്ത കുഞ്ഞിന്റെ ചിത്രം ഇബ്രാഹിമിനും കുടുംബത്തിനും വാട്‌സാപ് വഴി അയച്ചു കൊടുക്കുകയും വിഡിയോ കോള്‍ വഴി കാണിക്കുകയും ചെയ്തു.
നീതുവിന്റെ മൊഴി പ്രകാരം കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത ഇബ്രാഹിമിന്റെ അറസ്റ്റും രേഖപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതില്‍ പങ്കില്ലെങ്കിലും നീതുവിന്റെ കയ്യില്‍ നിന്നു പണം തട്ടിയെടുത്തതിനും നീതുവിനെയും 8 വയസ്സുകാരന്‍ മകനെയും ഉപദ്രവിച്ചതിനുമാണ് അറസ്റ്റ്. നീതുവിനെതിരെ മനുഷ്യക്കടത്ത്, ആള്‍മാറാട്ടം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്.
10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. നീതുവിന്റെ കൂടെയുണ്ടായിരുന്ന മകനെ അവരുടെ മാതാപിതാക്കള്‍ക്കളെ വിളിച്ചു വരുത്തി കൈമാറി. നീതുവില്‍ നിന്ന് ബാദുഷാ പണവും തട്ടിയെടുത്തുവെന്ന് പരാതിയുണ്ട്. ഇതിനൊപ്പം മറ്റൊരു വിവാഹത്തിനും ശ്രമിച്ചു. നീതു വിവാഹ മോചിതയാണെന്ന് പറഞ്ഞാണ് ബാദുഷായുമായി അടുത്തത്.
എന്നാല്‍ ബാദുഷാ നീതുവിനെ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് കോപ്പു കൂട്ടി. ഇതോടെയാണ് പ്രതികാരത്തില്‍ ബാദുഷായെ ബ്ലാക് മെയില്‍ ചെയ്യാന്‍ പദ്ധതികളുമായി രംഗത്തുവന്നത്. വണ്ടിപ്പെരിയാര്‍ 66ാം മൈല്‍ വലിയതറയില്‍ ശ്രീജിത്ത് അശ്വതി ദമ്പതികളുടെ ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു നഴ്‌സിന്റെ വേഷത്തിലെത്തിയ നീതു തട്ടിയെടുത്തത്. മണിക്കൂറുകള്‍ക്കകം പൊലീസ് നീതുവിനെ പിടികൂടുകയും കുട്ടിയെ തിരികെ ഏല്‍പിക്കുകയും ചെയ്തു.
ഇന്നലയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം പുറത്തറിഞ്ഞതോടെ പോലീസ് ആശുപത്രി പരിസരത്തും മറ്റും അന്വേഷണം വ്യാപകമാക്കിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കുഞ്ഞിനെ ചോദിച്ചു കൊണ്ട് ഗൈനക്കോളജി വാര്‍ഡില്‍ നഴ്‌സിന്റെ വസ്ത്രം ധരിച്ച് നീതു എത്തിയത്. കുട്ടിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും ഡോക്ടര്‍ പരിശോധിക്കണമെന്നും അറിയിച്ചാണ് കുട്ടിയുടെ അമ്മയില്‍ നിന്നും ഇവര്‍ കുഞ്ഞിനെ വാങ്ങിയത്.
തുടര്‍ന്ന് ഈ സ്ത്രീ ആശുപത്രിക്ക് പുറത്തേക്ക് പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് കുട്ടിയുടെ അമ്മ നഴ്‌സിങ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ നഴ്‌സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്.
ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഇളം റോസ് നിറത്തിലുള്ള ചുരിദാര്‍ ധരിച്ച സ്ത്രീ കുട്ടിയേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
ഈ സ്ത്രീം ഇതിനുമുമ്പും വേഷം മാറി ആശുപത്രി പരിസരത്ത് വന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും സമീപമുള്ള ദൃക്‌സാക്ഷികളും പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ യുവതിയെ കുട്ടിയോടൊപ്പം മെഡിക്കൽ കോളജിനു സമീപമുള്ള ഹോട്ടലിൽനിന്നു പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്.പി ഡി.ശിൽപ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha