നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് അന്വേഷണ കമ്മിഷന്റെ ഇടക്കാല റിപ്പോര്‍ട്ട്...സുരക്ഷാ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് അന്വേഷണ കമ്മിഷന്റെ ഇടക്കാല റിപ്പോര്‍ട്ട്. സുരക്ഷാ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു. മെഡിക്കല്‍ കോളേജിലെ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തല്‍.
ആര്‍എംഒ തല സമിതിയും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിന്റെ നേതൃത്വത്തിലുള്ള സമിതിയുമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അന്വേഷണ സമിതികള്‍ ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
ഗൈനക്കോളജി വാര്‍ഡില്‍ നഴ്‌സിന്റെ വേഷം ധരിച്ച് കയറിയാണ് കേസിലെ പ്രതിയായ നീതു ഒരു ദിവസം പ്രായമുള്ള നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം നടന്നത്. ഇടുക്കി സ്വദേശികളുടെ കുഞ്ഞിനെയാണ് മോഷ്ടിച്ചത്.
"
https://www.facebook.com/Malayalivartha