വിദേശത്ത് ഭര്ത്താക്കൻമാരുള്ള സ്ത്രീകളെ ലക്ഷ്യംവെച്ച് തട്ടിപ്പ്, മിസ് കാള്‍ അടിച്ച് പ്രവാസിയുടെ ഭാര്യയെ സൗഹൃദത്തില്‍ കുരുക്കി, പിന്നാലെ വൻ അബദ്ധം, 65 പവനും നാല് ലക്ഷം രൂപയും സൂത്രത്തിൽ തട്ടിയെടുത്ത് മൂന്നംഗ സംഘം, പിടിയിലായ യുവാക്കൾ നടി ഷംന കാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചവർ

പ്രവാസിയുടെ ഭാര്യയെ സൗഹൃദത്തില്‍ കുരുക്കി കബളിപ്പിച്ച് 65 പവന് സ്വര്‍ണവും നാല് ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ മൂന്നംഗ സംഘം പിടിയില്‍.കയ്പ്പമംഗലം തായ്നഗര്‍ പുതിയവീട്ടില്‍ അബ്ദുസ്സലാം (24), ചേറ്റുവ അമ്പലത്ത് വീട്ടില്‍ അഷ്റഫ് (53), വാടാനപ്പള്ളി അമ്പലത്ത് വീട്ടില്‍ റഫീക്ക് (31) എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി എന്‍.എസ്. സലീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
നടി ഷംന കാസിമില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായവര്‍. .കയ്പ്പമംഗലം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത്. ഭര്ത്താക്കന്മാര് വിദേശത്തുള്ള വീട്ടമ്മമാരെ ലക്ഷ്യംവെച്ചാണ് സംഘം കെണിയൊരുക്കുന്നത്. വിവിധ നമ്പറുകളിലേക്ക് മിസ് കാള്‍ അടിച്ച ശേഷം തിരികെ വിളിക്കുന്ന വീട്ടമ്മമാരോട് ക്ഷമാപണം പറഞ്ഞ് വിനയപൂര്‍വം സംസാരിക്കും.
തുടര്‍ന്ന് ഡോക്ടര്‍, എന്‍ജിനീയര്‍ എന്നൊക്കെ സ്വയം പരിചയപ്പെടുത്തി അടുപ്പം സ്ഥാപിക്കും. ക്രമേണ പ്രതികളിലെ മുതിര്‍ന്നയാള്‍ ബാപ്പയെന്നും മറ്റെയാള്‍ ബന്ധുവെന്നും പരിചയപ്പെടുത്തി വീട്ടമ്മയുടെ വിശ്വാസം ആര്‍ജിക്കും. ഇതിനിടെ തിരികെ നല്‍കാമെന്ന വ്യാജേന പണവും സ്വര്‍ണവും കൈക്കലാക്കി മുങ്ങുന്നതാണ് ഇവരുടെ രീതി. ഇത്തരത്തില്‍ നിരവധി പേരെ ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കുമെതിരെ കാട്ടൂര്‍, വലപ്പാട്, വാടാനപ്പള്ളി, എറണാകുളം പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും കേസ് നിലവിലുണ്ട്. കയ്പ്പമംഗലം എസ്.ഐ പി. സുജിത്ത്, എസ്.ഐമാരായ പി.സി. സുനില്‍, സന്തോഷ്, എ.എസ്.ഐമാരായ സി.ആര്. പ്രദീപ്, ഷൈന്‍, റാഫി, ഷാജു, സീനിയര്‍ സി.പി.ഒമാരായ അഭിലാഷ്, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, പി.ജി. ഗോപകുമാര്‍, മിഥുന് കൃഷ്ണ, രമേഷ്, അരുണ്‍ നാഥ്, നിഷാന്ത്, ജിനീഷ്, രജീന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha