നിര്‍ത്തിയ ബസില്‍ നിന്ന് പുറത്തിറങ്ങി കൈയിലെ വെള്ളക്കുപ്പിയില്‍ നിന്ന് വെള്ളമെടുത്ത് റോഡരികില്‍ നിന്ന് മുഖം കഴുകുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് കണ്ടക്ടര്‍ മരിച്ചു, യാത്രക്കാരെല്ലാം പുറത്തിറങ്ങുന്നതിനു മുമ്പായിരുന്നു അപകടം

നിര്‍ത്തിയ ബസില്‍ നിന്ന് പുറത്തിറങ്ങി കൈയിലെ വെള്ളക്കുപ്പിയില്‍ നിന്ന് വെള്ളമെടുത്ത് റോഡരികില്‍ നിന്ന് മുഖം കഴുകുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് കണ്ടക്ടര്‍ മരിച്ചു, യാത്രക്കാരെല്ലാം പുറത്തിറങ്ങുന്നതിനു മുമ്പായിരുന്നു അപകടം
ഇരിട്ടി-മട്ടന്നൂര്‍ റൂട്ടില്‍ ഉളിയില്‍ ആയുര്‍വേദാസ്പത്രിക്കു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ 3.30-ഓടെയാണ് അപകടം. ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍.ടി.സി.യുടെ രാജഹംസ ബസിലെ കണ്ടക്ടര്‍ കര്‍ണാടക ഹാവേരി ജില്ലയിലെ രാണേവണ്ണൂരു ഗുഡദ ഹൊസള്ളി സ്വദേശി പ്രകാശ് ശിവപുത്രപ്പ (50)യാണ് മരിച്ചത്. പരിക്കേറ്റ കാര്‍ഡ്രൈവര്‍ മാഹി സ്വദേശി മുഹമ്മദിനെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബെംഗളൂരുവില്‍നിന്ന് വരികയായിരുന്ന ബസ് യാത്രക്കാര്‍ക്ക് ചായ കുടിക്കാന്‍ വേണ്ടിയാണ് സമീപമുള്ള ഹോട്ടലിനു മുന്നില്‍ നിര്‍ത്തിയത്. കണ്ടക്ടര്‍ പുറത്തിറങ്ങി കൈയിലെ വെള്ളക്കുപ്പിയില്‍നിന്ന് വെള്ളമെടുത്ത് റോഡരികില്‍നിന്ന് മുഖം കഴുകുകയായിരുന്നു.
ഇതേ ദിശയില്‍ മാഹിക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് റോഡരികിലെ ബസിലും മുഖം കഴുകുകയായിരുന്ന പ്രകാശിനെയും ഇടിച്ച കാര്‍ സമീപത്തുള്ള വൈദ്യുതത്തൂണിലും ഇടിച്ചു.
സാരമായി പരിക്കേറ്റ പ്രകാശിനെ നാട്ടുകാരും ബസ് യാത്രക്കാരും ചേര്‍ന്ന് തലശ്ശേരി ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബസ് നിര്‍ത്തി മറ്റ് യാത്രക്കാര്‍ ഇറങ്ങുംമുമ്പാണ് അപകടം. യാത്രക്കാരെല്ലാം പുറത്തിറങ്ങിയിരുന്നെങ്കില്‍ വന്‍ ദുരന്തമാകുമായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
" f
https://www.facebook.com/Malayalivartha