തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്ക് കര്‍ശന നിയന്ത്രണം: ഇടറോഡുകളിലൂടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ സംവിധാനം; മുന്നറിയിപ്പ് അവഗണിക്കുന്നവരെ മടക്കി അയക്കും

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കളക്ടര്‍ ഡോ.ജി.എസ് സമീരന്‍.
രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. മുന്നറിയിപ്പ് അവഗണിക്കുന്നവര്‍ക്ക് മടങ്ങിപ്പോകേണ്ടി വരുമെന്നും കലക്ടര്‍ അറിയിച്ചു.
കോയമ്പത്തൂരിലും പൊള്ളാച്ചിയിലും ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ഒമിക്രോണ്‍ രോഗികളുടെ എണ്ണം ദിവസവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണും പ്രഖ്യാപിച്ചു.
ഈ സാഹചര്യത്തില്‍ വാളയാര്‍, ഗോപാലപുരം, വേലംതാവളം, ഗോവിന്ദാപുരം, നടുപ്പുണി ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി. ഇട റോഡിലൂടെ സംസ്ഥാനത്ത് എത്തുന്നവരെ പരിശോധിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടെന്നും കളക്ടര്‍ അറിയിച്ചു.
കേരളത്തില്‍ നിന്നുവരുന്ന 99 ശതമാനം പേരും മതിയായ രേഖ കരുതുന്നുണ്ട്. മറ്റുള്ളവരെ തിരിച്ചയ്ക്കും. വിനോദ സഞ്ചാരത്തിന് ഉള്‍പ്പെടെ തമിഴ്‌നാട്ടിലേക്ക് എത്തുന്നവര്‍ കര്‍ശനമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. അതോടൊപ്പം ഞായറാഴ്ചകളിലൊഴികെ മറ്റു ദിവസങ്ങളില്‍ വിനോദ സഞ്ചാരത്തിനും ക്ഷേത്ര ദര്‍ശനത്തിനും ഉള്‍പ്പെടെ തമിഴ്‌നാട്ടിലേക്ക് വരുന്നവര്‍ കൊവിഡ് മാനദണ്ഡം പാലിക്കാന്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കിനെക്കാള്‍ 21% വര്‍ധനവാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒന്‍പത് ശതമാനമാണ്. 285 മരണങ്ങളും സ്ഥിരീകരിച്ചു.
രാജ്യത്തെ രോഗമുക്തി നിരക്കും കുറഞ്ഞിട്ടുണ്ട്. 97.30 ശതമാനമാണ് നിവിലെ രോഗമുക്തി നിരക്ക്. ഒമിക്രോണ്‍ കേസുകളിലും വര്‍ധന രേഖപ്പെടുത്തി. 64 പേര്‍ക്ക് കൂടി പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 3071 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ രാജ്യത്തെ 27 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍.
"
https://www.facebook.com/Malayalivartha